കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് 1650 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു . 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര് രോഗബാധിതരായി. പുതിയതായി 6288 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 26.24 ശതമാനമാണ്.
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 792 പുരുഷന്മാരും 685 സ്ത്രീകളും 173 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.1825 പേര് രോഗമുക്തരായി. 16443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 128502 പേര് കോവിഡ് ബാധിതരായി. 111124 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60827 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments