ജറുസലേം : കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുള്‍പ്പെടെയുള്ള ഏഴ് രാജ്യങ്ങളിലേക്കുള്ള പൗരന്മാരുടെ യാത്ര തടഞ്ഞ് ഇസ്രയേല്‍. ഇന്ത്യ, ഉക്രൈന്‍, ബ്രസീല്‍, എത്യോപ്യ, ദക്ഷിണാഫ്രിക്ക, മെക്‌സിക്കോ, തുര്‍ക്കി എന്നിവിടങ്ങളിലേക്ക് യാത്രചെയ്യാന്‍ പൗരന്മാരെ അനുവദിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. ഇന്ന് മുതല്‍ 16 വരെ നിയന്ത്രണങ്ങള്‍ തുടരും.
Read Also : കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള അന്തരിച്ചു
ഇസ്രയേലി പൗരന്മാരല്ലാത്തവര്‍ക്ക് ഈ രാജ്യങ്ങളില്‍ സ്ഥിര താമസമാക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ ഇവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കണക്ഷന്‍ വിമാനത്തിനായി 12 മണിക്കൂര്‍ വരെ കാത്തിരിക്കുന്നവര്‍ക്ക് നിയന്ത്രണം ബാധകമല്ല.
ഈ രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ വാക്സിന്‍ എടുത്തിട്ടുണ്ടെങ്കിലും രണ്ടാഴ്ചത്തേക്ക് നിര്‍ബന്ധിത ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചു.
Post Your Comments