ന്യൂഡല്‍ഹി: കൊറോണ വൈറസ് രോഗ വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് 48,621പേര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 59,500 പേരാണ് രോഗമുക്തരായത്. 567പേര് കോവിഡ് രോഗം ബാധിച്ചു മരിച്ചു. 6,56,870പേരാണ് ചികിത്സയിലുള്ളത്. 70,851പേര് മരിച്ചു. മുംബൈയില്‍ മാത്രം 2,662പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 78പേര് മരിച്ചു.
കര്‍ണാടകയില്‍ 44,438പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 22,112പേര് ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര് രോഗമുക്തരായപ്പോള്‍ 239 മരണവും റിപ്പോർട്ട് ചെയ്തിരിക്കുന്നു. 4,44,734പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ആകെ മരണം 16,250ആണ്.
തമിഴ്നാട്ടില്‍ ഇന്ന് 20,952 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 18,016പേര് രോഗമുക്തരായി. 122പേര് കോവിഡ് ബാധിച്ചു മരിച്ചു. 1,23,258പേരാണ് തമിഴ്നാട്ടില്‍ ചികിത്സയിൽ ഉള്ളത്. 10,90,338പേര് രോഗമുക്തരായി. 14,468പേര് മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.
Post Your Comments