KeralaLatest NewsNewsCrime

ഹോട്ടലില്‍ നിന്നും 10 ലക്ഷം രൂപ കവര്‍ന്ന പ്രതികൾ പിടിയിൽ

മലപ്പുറം: വളാഞ്ചേരിയിലെ നഹ്ദി ഹോട്ടലില്‍ നിന്നും 10 ലക്ഷം രൂപ കവര്‍ന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ ആയിരിക്കുന്നു. റെസ്റ്റോറൻ്റിലെ മുൻ ജീവനക്കാരനായ മഞ്ചേരി സ്വദേശി ഷറഫുദ്ദീൻ (22), ഇയാളുടെ ബന്ധു മുഹമ്മദ് ഷമീൻ (24) എന്നിവരാണ് വളാഞ്ചേരി പൊലീസിന്റെ പിടിയിലായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്‌ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. മൂന്നര വർഷമായി റസ്സ്റ്റോറൻ്റിലെ കിച്ചൺ മാനേജരായിരുന്നു ഒന്നാം പ്രതിയായ ഷറഫുദ്ദീൻ. ഇയാളെ പെരുമാറ്റ ദൂഷ്യത്തിൻ്റെ പേരിൽ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. സ്ഥാപനത്തിൻ്റെ താക്കോലും മറ്റും സൂക്ഷിക്കാറുള്ള സ്ഥലം അറിയാവുന്ന പ്രതി വെള്ളിയാഴ്‌ച പുലർച്ചെ രണ്ട് മണിയോടെ ബന്ധുവായ യുവാവിനെയും കൂട്ടി ഇവിടെയെത്തി പണം കവറുകയായിരുന്നു ഉണ്ടായത്. തുടർന്ന് കളവ് ചെയ്‌ത പണവുമായി ഇരുവരും ഊട്ടിയിലേക്ക് കടക്കുകയും ചെയ്തിരുന്നു. കളവ് നടത്തുന്നതിന് മുൻപ് ഹോട്ടലിലുണ്ടായിരുന്ന സിസിടിവി ക്യാമറ നശിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. പ്രതികളുടെ പക്കൽ നിന്നും മോഷ്‌ടിച്ച പണം കണ്ടെത്തി. ഇരുവരും നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button