Latest NewsNewsIndia

അയോദ്ധ്യയിൽ മസ്ജിദിനു പകരം ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് രാജ്യത്ത് കോവിഡ് വന്നതെന്ന് പ്രചാരണം

ജയ്സാൽമർ : അയോദ്ധ്യയിൽ മസ്ജിദിനു പകരം ക്ഷേത്രം നിർമ്മിക്കാൻ തീരുമാനിച്ചതു കൊണ്ടാണ് രാജ്യത്ത് കോവിഡ് വന്നതെന്ന് രാജസ്ഥാനിൽ വർഗീയ പ്രചാരണം . രാജസ്ഥാനിലെ കോട്ട എന്ന സ്ഥലത്താണ് വാഹനം വാടകയ്ക്കെടുത്ത് ഇത്തരത്തിൽ പ്രചാരണം നടത്തുന്നത്.

Read Also : മുപ്പത്തഞ്ചു വർഷം ഭരിച്ച സംസ്ഥാനത്ത് ഒറ്റ സീറ്റ് പോലും നേടാനാകാതെ സിപിഎം ; 117 എണ്ണത്തിലും കെട്ടിവെച്ച കാശു പോയി

‘ സുഹൃത്തുക്കളേ, ഇത് ശ്രദ്ധാപൂർവ്വം ശ്രദ്ധിക്കുകയും മനസ്സിലാക്കുകയും ചെയ്യുക. അയോദ്ധ്യയിൽ മസ്ജിദ് ഇല്ലാതായതോടെ ഇന്ത്യയിൽ പ്രതിസന്ധി ഉണ്ടായി . എന്തുകൊണ്ടാണ് ഇന്ത്യയിൽ ഇത്രയധികം മരണങ്ങൾ സംഭവിച്ചത്? അയോദ്ധ്യ തർക്കം സംബന്ധിച്ച സുപ്രീം കോടതിയുടെ തീരുമാനം വന്നത് മുതൽ രാജ്യത്ത് കാര്യങ്ങൾ നന്നല്ല, അയോദ്ധ്യയിൽ ക്ഷേത്രം പണിയാൻ കോടതി തീരുമാനിച്ച ആ വിധി തന്നെയാണ് പകർച്ചവ്യാധി ഇന്ത്യയിൽ വ്യാപിക്കാൻ കാരണം. ഈ വിധി മുതൽ, ഇന്ത്യയിൽ മറ്റെന്തെക്കെയോ സംഭവിച്ചു… ”ഇത്തരത്തിലാണ് വാഹനങ്ങൾ വാടകയ്ക്കെടുത്ത് ഓഡിയോ പ്രചരിപ്പിക്കുന്നത് ..

വാഹനത്തിൽ നിന്നും ഇത്തരത്തിൽ വർഗീയ പ്രചാരണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജനങ്ങൾ വാഹനം തടഞ്ഞ് വച്ചത് . തുടർന്ന് ഡ്രൈവറെ നാട്ടുകാർ പിടികൂടി ചോദ്യം ചെയ്തതോടെയാണ് വാഹനം വാടകയ്ക്കെടുത്തതാണെന്നും ഇത്തരത്തിൽ പ്രചാരണം നടത്താൻ ചില ആളുകൾ ഏൽപ്പിച്ചതാണെന്നും ഡ്രൈവർ വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button