COVID 19Latest NewsIndiaNews

പ്രതിരോധ വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ

കോവിഡ് പ്രതിരോധ വാക്‌സിനുകൾക്കായി പുതിയ ഓർഡർ നൽകിയിട്ടില്ലെന്ന വാർത്തകൾ തള്ളി കേന്ദ്രസർക്കാർ. രാജ്യത്തെ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെകിനും സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കഴിഞ്ഞ മാർച്ചിന് ശേഷം ഓർഡറുകൾ നൽകിയിട്ടില്ലെന്നാ വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

അതേസമയം,11 കോടി കൊവിഷീൽഡ് വാക്‌സിൻ ഡോസുകൾക്കായി പൂനൈ സെറം ഇൻസ്റ്റിറ്റ്യൂട്ടിന് 1,732,50 കോടി രൂപ അഡ്വാൻസ് ആയി നൽകിയെന്നും തിങ്കളാഴ്ച വരെ 8.744 കോടി ഡോസുകൾ ലഭിച്ചെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

അഞ്ച് കോടി ഡോസുകൾക്കായി കഴിഞ്ഞ മാസം 28 ന് ഭാരത് ബയോടെകിന് 787 കോടി രൂപ അഡ്വാൻസ് ആയി നൽകി. തിങ്കളാഴ്ച വരെ 88 ലക്ഷം കൊവാക്‌സിൻ ഡോസുകൾ ലഭിച്ചെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button