അബുദാബി: വാക്സിനേഷൻ നടത്തിയ സ്വന്തം രാജ്യക്കാർക്കായുള്ള യാത്രാ ക്രമീകരണങ്ങളിൽ മാറ്റം വരുത്തി അബുദാബി. പുതിയ മാർഗ്ഗനിർദ്ദേശം പ്രകാരം വാക്സിനേഷൻ നടത്തി മറ്റ് രാജ്യങ്ങളിൽ നിന്നും വരുന്നവർ പി സി ആർ പരിശോധനയും നടത്തിയിരിക്കണം. അഞ്ചു ദിവസത്തേക്ക് നിർബന്ധിത ക്വറന്റീനിൽ ഇരിക്കണം. നാലാം ദിവസം ഒരു പി സി ആർ പരിശോധന കൂടെ നടത്തേണ്ടതുണ്ട്.
2021 മെയ് 3 തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ‘ഗ്രീൻ ലിസ്റ്റിൽ’ ഉൾപ്പെട്ടിരിക്കുന്ന രാജ്യങ്ങളിൽ നിന്നും വരുന്നവർക്ക് ബാധകമല്ല. ഇവിടെ നിന്നും വരുന്നവർ പി സി ആർ ടെസ്റ്റ് നടത്തിയാൽ മാത്രം മതിയാകും. 28 ദിവസം രണ്ടാമത്തെ പ്രതിരോധ കുത്തിവയ്പ് നടത്തിയ എല്ലാ യുഎഇ പൗരന്മാർക്കും അബുദാബി നിവാസികൾക്കുമാണ് പുതിയ നിർദ്ദേശം ബാധകമാവുക.
Also Read:അടിതെറ്റി യുഡിഎഫ്, ലീഗ് ഭൂരിപക്ഷത്തിൽ വൻ ഇടിവ്
വാക്സിനേഷൻ എടുക്കാത്ത പൗരന്മാരെയും ‘ഗ്രീൻ ലിസ്റ്റിൽ’ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് വരുന്ന അബുദാബി നിവാസികളെയും സംബന്ധിച്ചിടത്തോളം, അവർ പിസിആർ പരിശോധനയും ആറ്, 12 ദിവസങ്ങളിൽ മറ്റ് രണ്ട് പിസിആർ ടെസ്റ്റുകളും നടത്തണം. ക്വറന്റീനിൽ ഇരിക്കേണ്ട ആവശ്യമില്ല.
വാക്സിനേഷൻ എടുക്കാതെ മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്നവരാണെങ്കിൽ പിസിആർ പരിശോധനയും 10 ദിവസത്തേക്ക് ക്വറന്റീനിൽ പോവുകയും വേണം. എട്ടാം ദിവസം മറ്റൊരു പിസിആർ പരിശോധനയും നടത്തണം.
Post Your Comments