റിയാദ്: സൗദിയിൽ ക്വാറന്റീൻ നിയമം ലംഘിച്ച 27 പേരെ പിടികൂടിയതായി മദീന മേഖല പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽ ഖഹ്‍താനി അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് മുൻകരുൽ നടപടികൾ നടപ്പിലാക്കുന്നതിനുള്ള കമ്മിറ്റിയുമായി സഹകരിച്ചാണ് ഇത്രയും പേരെ പോലീസ് അറസ്റ്റ് ചെയ്തരിക്കുന്നത്.
കൊറോണ വൈറസിനെ നേരിടാൻ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ലംഘനമാണ്ഇവര് നടത്തിയിരിക്കുന്നത്. ഇവർക്കെതിരെ പ്രാഥമിക നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരെ പബ്ലിക് പ്രോസിക്യൂഷനു മുമ്പാകെ ഹാജരാക്കുമെന്നും പൊലീസ് വക്താവ് പറയുകയുണ്ടായി. ക്വാറന്റീന്‍ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴയോ, രണ്ട് വർഷം വരെ തടവോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നാണ് വ്യവസ്ഥയെന്നും പൊലീസ് വക്താവ് മുന്നറിയിപ്പ് നൽകി.
Post Your Comments