Latest NewsKeralaNews

വിധി വരും മുമ്പേ തോൽവി സമ്മതിച്ച്​ വി.ടി ബൽറാം; എം ബി രാജേഷിനു വിജയക്കുതിപ്പ്

തൃത്താല: തൃത്താല നിയമസഭ തെരഞ്ഞെടുപ്പിന്‍റെ ഫലം ഔദ്യോഗികമായി പുറത്ത്​ വരുന്നതിന്​ മുമ്പ്​ തോൽവി സമ്മതിച്ച് യു.ഡി.എഫ്​ സ്ഥാനാർഥി​ വി.ടി ബൽറാം. തൃത്താലയുടെ ജനവിധി വിനിയപുരസ്സരം അംഗീകരിക്കുന്നുവെന്ന്​ വി.ടി ബൽറാം ഫേസ്​ബുക്കിൽ കുറിച്ചു. പുതിയ കേരള സർക്കാറിന്​ അഭിവാദ്യങ്ങൾ നേരുന്നതായും ബൽറാം ഫേസ്​ബുക്ക്​ പോസ്റ്റിൽ പറയുന്നു.

നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം നടന്ന മണ്ഡലമായിരുന്നു തൃത്താല. ഇടതുപാരമ്പര്യമുള്ള തൃത്താല മണ്ഡലം പിടിച്ചെടുത്ത വി.ടി ബൽറാമിനെ തറപറ്റിക്കുകയെന്നത്​ സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം അഭിമാന പോരാട്ടമായിരുന്നു. രണ്ട് തവണ ബാൽറാമിനൊപ്പം നിന്ന ജനം ഇത്തവണ എം ബി രാജേഷിനൊപ്പമായിരുന്നു.

എ.കെ.ജിയെ കുറിച്ച്​ ബൽറാം നടത്തിയ പരാമർശങ്ങളും വിവാദമായിരുന്നു. വൈകാരികമായാണ്​ സി.പി.എം അണികൾ ബൽറാമിന്‍റെ എ.കെ.ജിക്കെതി​രായ പരാമർശങ്ങളെ കണ്ടത്​. ഇതെല്ലാം ബാൽറാമിന് തിരിച്ചടിയായെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button