കുറവിലങ്ങാട്: വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ച ശേഷം സ്വർണം കവർന്ന സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ ആയിരിക്കുന്നു. കുറവിലങ്ങാട് നമ്പൂശേരി കോളനിയിൽ പരുന്ത് റോയ് എന്ന ജനാർദനൻ (45), അതിരമ്പുഴ ഇടത്തൊട്ടിയിൽ ബാബു ( 52) എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുറവിലങ്ങാട് മുട്ടുങ്കല്ലിന് സമീപം താമസിക്കുന്ന എഴുപത്തിയഞ്ച് വയസുള്ള വയോധികയാണ് അക്രമത്തിന് ഇരയായിരിക്കുന്നത്. വയോധികയും, ഇവരുടെ അംഗപരിമിതനായ സഹോദരനും മാത്രമാണ് സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നത്. ഇവിടെ എത്തിയ പ്രതി വയോധികയെ പീഡിപ്പിച്ച ശേഷം ഇവരുടെ കാതിൽ കിടന്ന സ്വർണം കവരുകയായിരുന്നു ഉണ്ടായത്.
അംഗപരിമിതനായ സഹോദരൻ എതിർക്കാൻ ശ്രമിച്ചെങ്കിലും ഇദ്ദേഹത്തെ റോയ് മർദിച്ച് അവശനാക്കി. വീട്ടിലുണ്ടായിരുന്ന ഗൃഹോപകരണങ്ങളും തല്ലി തകർക്കുകയുണ്ടായി. വയോധിക കുറവിലങ്ങാട് പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതി സ്വർണം വിൽക്കുന്നതിനായി ബാബുവിനെ ഏൽപ്പിച്ചതായി കണ്ടെത്തുകയുണ്ടായി. നിരവധി മോഷണക്കേസുകളിൽ പ്രതിയാണ് റോയി.
Post Your Comments