Latest NewsKeralaNewsCrime

പഞ്ചായത്ത് അംഗത്തിന്റെ മാല മോഷ്ടിച്ച പ്രതി പിടിയിൽ

കാട്ടാക്കട; നേമം ബ്ലോക്ക്‌ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മാറനല്ലൂർ കണ്ടല ഇറായാംകോട് എകെജി നഗറിൽ പ്രഭാ നിവാസിൽ ശാന്താ പ്രഭാകരന്റെ മാല പിടിച്ചു പറിച്ച സംഭവത്തിൽ പ്രതി മണക്കാട് കണ്ണാത്ത്മുക്ക്, വയലിൽ വീട്ടിൽ നിന്നും മണക്കാട്, കല്ലടിമുഖം, ഗവ. ഫ്ലാറ്റ് 67-ൽ താമസിക്കുന്ന ആർ.സെയ്തലി (42)യെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. കഴിഞ്ഞ 21ന് വൈകിട്ട് വീട്ടിലേക്ക് പോകും വഴിയാണ് സെയ്തലി സ്കൂട്ടറിലെത്തി നാലര പവൻ തൂക്കമുള്ള സ്വർണമാല പിടിച്ചു പറിക്കുകയുണ്ടായത്. പിടിവലിക്കിടെ മാലയുടെ രണ്ട് പവൻ വരുന്ന ഒരു ഭാഗം കൈക്കലാക്കിയ പ്രതി കടന്നു കളയുകയുണ്ടായി.

കാട്ടാക്കട മുതൽ വിവിധ സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിരീക്ഷണ ക്യാമറകൾ പരിശോധിച്ച പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചനകൾ ലഭിക്കുകയുണ്ടായി. മാല പൊട്ടിക്കാൻ എത്തുന്നതും തുടർന്ന് രക്ഷപ്പെട്ട് സ്വന്തം താമസസ്ഥലത്തേക്ക് പോകുന്നതുമായ ദൃശ്യങ്ങൾ ലഭിക്കുകയുണ്ടായി. കവർച്ച സമയത്ത് ഉപയോഗിച്ച സ്കൂട്ടറും ധരിച്ചിരുന്ന വസ്ത്രങ്ങളും ഹെൽമറ്റും പൊലീസ് കണ്ടെടുത്തു. അനവധി പിടിച്ചുപറി കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. ജയിലിലായിരുന്ന പ്രതി അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button