കോട്ടയം: കോട്ടയം ജില്ലയില്‍ 2815 പേര്‍ക്കു കൂടി കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. 2800 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് കൊറോണ വൈറസ് രോഗം ബാധിച്ചത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 15 പേര് രോഗബാധിതരായിരിക്കുന്നു. പുതിയതായി 8174 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 34.43 ശതമാനമാണ്.
കൊറോണ വൈറസ് രോഗം ബാധിച്ചവരില്‍ 1299 പുരുഷന്മാരും 1216 സ്ത്രീകളും 300 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 445 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 1025 പേര് രോഗമുക്തരായി. 16612 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 126846 പേര് കോവിഡ് ബാധിതരായി. 109351 പേര് രോഗമുക്തി നേടി. ജില്ലയില്‍ ആകെ 62023 പേര് ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.
Post Your Comments