KeralaLatest NewsNewsCrime

ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന യുവാവ് അറസ്റ്റിൽ

തേഞ്ഞിപ്പലം; ചൊവ്വയിൽ ശിവക്ഷേത്രത്തിൽ 5 ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം കവർന്ന സംഭവത്തിൽ എടപ്പാൾ കാലടി കണ്ടനകം സ്വദേശി സജീഷ് (43) അറസ്റ്റിൽ ആയിരിക്കുന്നു. ഫെബ്രുവരി 14ന് ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായിരിക്കുന്നത്. മറ്റൊരു കേസിൽ പ്രതി റിമാൻഡിൽ ആയതറിഞ്ഞ് വിരലടയാളം ഒത്തുനോക്കിയും സിസിടിവി ദൃശ്യം പരിശോധിച്ചും സജീഷ് തന്നെയാണ് പ്രതിയെന്ന് ഉറപ്പാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു ഉണ്ടായത്.

ഇൻസ്പെക്ടർ എസ്.അഷ്റഫ്, എസ്ഐ എ.വി.ലാലു, എഎസ്ഐ വി.പി.രവീന്ദ്രൻ, സിപിഒമാരായ റഫീഖ് മഞ്ഞറോടൻ, സജീഷ് മണ്ണിൽ എന്നിവരാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഒന്നാം ക്ലാസ് മജിസ്ട്രേട്ട് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നു. ചൊവ്വയിൽ ക്ഷേത്രത്തിൽ മുൻപും ഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടന്നിട്ടുണ്ടെങ്കിലും ആ കേസ് ഇതു വരെ തെളിഞ്ഞിട്ടില്ല. ഇക്കൊല്ലത്തെ കേസും ദുരൂഹമായി നിൽക്കുന്നത് ക്ഷേത്ര സംരക്ഷണ സമിതിയുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button