കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമിൽ മമതാ ബാനര്‍ജിക്ക് വിജയം. 1,200 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരിയെ മമത ബാനര്‍ജി പരാജയപ്പെടുത്തിയത്. ഒരുഘട്ടത്തില്‍ 8,000 വോട്ടുകളുടെ ലീഡ് നേടിയ ശേഷമാണ് സുവേന്ദു അധികാരി തോല്‍വി വഴങ്ങിയത്.
തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ശ്രദ്ധാ കേന്ദ്രങ്ങളിലൊന്നായിരുന്നു നന്ദിഗ്രാം. കഴിഞ്ഞ വർഷം തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സുവേന്ദുവിനെതിരെ മത്സരിക്കാന്‍ ഭവാനിപൂര്‍ നിയമസഭ മണ്ഡലം ഉപേക്ഷിച്ച് മമത നന്ദിഗ്രാമില്‍ എത്തുകയായിരുന്നു.
Read Also : തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ വിജയം സമ്മാനിച്ചതിന് മട്ടന്നൂരിന് നന്ദി അറിയിച്ച് കെ കെ ശൈലജ
294 സീറ്റുകളില്‍ 209 സീറ്റുകളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുന്നിട്ടു നില്‍ക്കുന്നത്. ബിജെപി 81 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.
Post Your Comments