കൊല്‍ക്കത്ത : നിയമസഭാ തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ തോറ്റതിനു പിന്നാലെ മമത ബാനര്‍ജി കോടതിയിലേക്ക്. നന്ദിഗ്രാമിലെ ഫലം സംബന്ധിച്ച് കോടതിയെ സമീപിക്കുമെന്ന് മമത പറഞ്ഞു.
Read Also : ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ഒഴിവ് ; ഇപ്പോൾ അപേക്ഷിക്കാം
ബിജെപിയുടെ സുവേന്ദു അധികാരിയോടാണ് മമത തോറ്റത്. തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നും രാജിവച്ച് ബിജെപില്‍ ചേര്‍ന്ന സുവേന്ദു അധികാരിയുടെ വെല്ലുവിളി സ്വീകരിച്ചാണ് മമത നന്ദിഗ്രാമില്‍ ജനവിധി തേടിയത്. 1622 വോട്ടുകള്‍ക്കാണ് സുവേന്ദുവിന്റെ വിജയം.
നന്ദിഗ്രാമിനെക്കുറിച്ച് വിഷമിക്കേണ്ടെന്ന് മമത പറഞ്ഞു. താന്‍ നന്ദിഗ്രാമിനായി പോരാടി. നന്ദ്രിഗ്രാം ജനത അവര്‍ക്ക് ആവശ്യമുള്ള വിധി നല്കട്ടെ. അത് താന്‍ അംഗീകരിക്കുന്നു. തനിക്ക് കുഴപ്പമില്ല. തങ്ങള്‍ 221ലധികം സീറ്റുകള്‍ നേടി തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയെന്നും മമത നേരത്തെ പറഞ്ഞിരുന്നു.
Post Your Comments