തിരുവനന്തപുരം : കേരള രാഷ്ട്രീയ ചരിത്രം തിരുത്തി കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇടതുമുന്നണി തുടര്‍ഭരണം ഉറപ്പാക്കി. ഇടതുതരംഗത്തില്‍ യുഡിഎഫ് കിതയ്ക്കുന്ന കാഴ്ചയാണ് പുറത്തുവരുന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മലപ്പുറം, വയനാട് ജില്ലകള്‍ മാത്രമാണ് കുറച്ചെങ്കിലും യു.ഡി.എഫിനൊപ്പം നിന്നത്. നിലവിലുള്ള ലീഡ് നില എല്‍.ഡി.എഫ് 100 ഉം യുഡിഎഫ് 40 ഉം ആണ്.
മലപ്പുറത്ത് പതിമൂന്ന് മണ്ഡലങ്ങളില്‍ യു.ഡി.എഫാണ് മുന്നില്‍. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. തെക്കന്‍ കേരളത്തില്‍ എല്‍.ഡി.എഫ് തരംഗമാണ് ആഞ്ഞടിക്കുന്നത്. ഇടതു മുന്നണി വീണ്ടും അധികാരത്തിലേറിയാല്‍ 44 വര്‍ഷത്തെ ചരിത്രമായിരിക്കും തിരുത്തിക്കുറിക്കുന്നത്. മുന്നണിമാറ്റം ജോസ് കെ മാണിക്ക് തിരിച്ചടിയായെങ്കിലും ഇടതിന് വന്‍ നേട്ടമായി മാറി. മദ്ധ്യകേരളം മുഴുവനും ഇടത് തൂത്തുവാരി .
ഒരു കാലത്തും യു.ഡി.എഫിനെ കൈവിടാതിരുന്ന കോട്ടയം നിര്‍ദാക്ഷിണ്യം യു.ഡി.എഫിനെ കൈവെടിഞ്ഞിരിക്കുന്നുവെന്നതാണ് കോട്ടയത്തെ തെരഞ്ഞെടുപ്പ് ഫലസൂചിക.
Post Your Comments