
കാസര്‍കോട്: ബി.ജെ.പിയ്ക്ക് ഏറെ പ്രതീക്ഷയുള്ള മണ്ഡലങ്ങളില്‍ ഒന്നായിരുന്നു മഞ്ചേശ്വരവും കോന്നിയും. മഞ്ചേശ്വരത്ത് രണ്ടാം സ്ഥാനവും കോന്നിയില്‍ മൂന്നാം സ്ഥാനവുമാണ് അദ്ദേഹത്തിന് കിട്ടിയത്. പല സര്‍വേകളും സുരേന്ദ്രന്‍ ജയിച്ചുകയറുമെന്ന് പ്രവചിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ പ്രവചനങ്ങളെല്ലാം തെറ്റി. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.കെ.എം അഷറഫ് 700 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
Read Also : മട്ടന്നൂരില്‍ റെക്കോര്‍ഡിട്ട് കെ.കെ ശൈലജ; ജയം 61,035 വോട്ടിന്
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 89 വോട്ടകള്‍ക്കായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ പിബി അബ്ദുള്‍ റസാഖിനോട് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്. രണ്ട് മണ്ഡലത്തില്‍ മത്സരിച്ചതാണ് മഞ്ചേശ്വരത്ത് സുരേന്ദ്രന് തിരിച്ചടിയായതെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ, കര്‍ഷക വിരുദ്ധ നയങ്ങളും, ഇന്ധന വില വര്‍ദ്ധനവുമൊക്കെയായിരുന്നു എതിര്‍സ്ഥാനാര്‍ത്ഥികള്‍ സുരേന്ദ്രനെതിരെ പ്രയോഗിച്ചത്.
Post Your Comments