COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചത് 63,282 പേർക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാറ്റവുമില്ലാതെ കോവിഡ് വ്യാപനം തുടരുന്നു. പുതുതായി 63,282 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 802 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. അതേസമയം 61,326 പേര്‍ക്ക് രോഗ മുക്തിയുണ്ട് എന്നത് ആശ്വാസം നല്‍കുന്നു.

നിലവില്‍ 6,63,758 പേരാണ് സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 46,65,754 ആയി ഉയർന്നു. ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 39,30,302 ആയി. ആകെ മരണം 6,96,15 ആണ്.

കര്‍ണാടകയിലും കൊറോണ വൈറസ് രോഗ വ്യാപനം അതിരൂക്ഷമായി തന്നെ തുടരുന്നു. നാല്‍പ്പതിനായിരത്തിന് മുകളിലാണ് സംസ്ഥാനത്ത് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ കുറവ് ഉണ്ടായി എന്നത് മാത്രമാണ് ആശ്വസിക്കാനുള്ളത്. കര്‍ണാടകയില്‍ പുതുതായി 40,990 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 271 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 15,64,132 ആയിരിക്കുന്നു. ആക്ടീവ് കേസുകള്‍ 4,05,068 ആണ്.

ആന്ധ്രപ്രദേശിലും തമിഴ്‌നാട്ടിലും ഇരുപതിനായിരത്തിന് മുകളിലാണ് കോവിഡ് രോഗികള്‍. രാജസ്ഥാനില്‍ പതിനേഴായിരത്തിന് മുകളിലാണ് കൊറോണ വൈറസ് രോഗികളുടെ എണ്ണം. ആന്ധ്രപ്രദേശില്‍ 19,412 പേര്‍ക്കാണ് പുതുതായി വൈറസ് ബാധ. 61 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 1,30,752 ആക്ടീവ് കേസുകള്‍ ആണ് ഉള്ളത്.

രാജസ്ഥാനില്‍ 17,652 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തു. 11,676 പേർ രോഗ മുക്തിനേടി. 160 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 1,82,301 ആക്ടീവ് കേസുകള്‍. തമിഴ്‌നാട്ടില്‍ പുതുതായി 19,588 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 147 പേര്‍ മരിച്ചു. 17,164 പേര്‍ക്കാണ് രോഗ മുക്തി. നിലവില്‍ സംസ്ഥാനത്ത് ചികിത്സയിലുള്ളത് 1,15,128.

shortlink

Related Articles

Post Your Comments

Related Articles


Back to top button