COVID 19Latest NewsNewsSaudi ArabiaGulf

സൗദിയിൽ പുതുതായി കോവിഡ് ബാധിച്ചത് 937 പേർക്ക്

ജിദ്ദ: സൗദിയിൽ ഇന്ന് രോഗമുക്തി നിരക്ക് കൂടി. പുതുതായി 1,120 പേർ രോഗമുക്തി നേടുകയും 937 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,19,348 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,02,664 ഉം ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,705 പേർ നിലവിൽ കോവിഡ് ചികിത്സയിലുണ്ട്. ഇവരിൽ 1,351 പേരുടെ നില അതീവ ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

കോവിഡ് ചികിത്സയിലുണ്ടായിരുന്നവരിൽ 11 പേർ കൂടി കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ മരണസംഖ്യ 6,979 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 381, മക്ക 225, കിഴക്കൻ പ്രവിശ്യ 110, അസീർ 47, മദീന 36, അൽ ഖസീം 30, ജീസാൻ 27, ഹാഇൽ 25, തബൂക്ക് 20, നജ്റാൻ 16, വടക്കൻ അതിർത്തി മേഖല 10, അൽബാഹ 8, അൽ ജൗഫ് 2.

shortlink

Related Articles

Post Your Comments

Related Articles


Back to top button