മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അര ലക്ഷം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നു. കര്‍ണാടകയിലും സ്ഥിതി അതീവ രൂക്ഷമായി തന്നെ നിൽക്കുകയാണ്. ഇന്നും മുപ്പതിനായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ ഉള്ളത്. തമിഴ്‌നാട്ടില്‍ ഇരുപതിനായിരത്തിന് മുകളിലാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം. രാജസ്ഥാന്‍, ഗുജറാത്ത്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം പതിനായിരത്തിന് മുകളിലാണ് ഉള്ളത്.
മഹാരാഷ്ട്രയില്‍ ഇന്ന് 56,647 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുറച്ച് ദിസമായി അറുപതിനായിരത്തിന് മുകളില്‍ നിന്നിരുന്ന കോവിഡ് കേസുകള്‍ ഇന്ന് കുറഞ്ഞത് മാത്രമാണ് അല്‍പ്പം ആശ്വസിക്കാനുള്ളത്. 51,356 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 669 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു. നിലവില്‍ സംസ്ഥാനത്ത് കോവിഡ് ചികിത്സയിലുള്ളത് 6,68,353 പേര്‍. ആകെ കോവിഡ് മരണം 70,284 ആയി.
കര്‍ണാടകയില്‍ ഇന്ന് 37,733 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 21,149 പേര്‍ക്ക് രോഗ മുക്തി. 217 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു. നിലവില്‍ 4,21,436 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇതുവരെയായി 11,64,398 പേര്‍ക്ക് രോഗ മുക്തിനേടി. ആകെ മരണം 16,011 ആയിരിക്കുന്നു.
തമിഴ്‌നാട്ടില്‍ ഇന്ന് 20,768 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 153 പേര്‍ മരിച്ചു. 17,576 പേര്‍ക്ക് ഇന്ന് രോഗ മുക്തി. 1,20,444 ആക്ടീവ് കേസുകള്‍. ആകെ രോഗ മുക്തി 10,72,322. ആകെ മരണം 14,346.
രാജസ്ഥാനില്‍ ഇന്ന് 18,298 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ. 11,262 പേര്‍ക്കാണ് രോഗമുക്തി. 159 മരണം. നിലവില്‍ 1,89,178 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെയായി 4,40,215 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 4,558 ആയിരിക്കുന്നു.
ഗുജറാത്തില്‍ ഇന്ന് 12,978 പേര്‍ക്കാണ് കോവിഡ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 11,146 പേര്‍ക്ക് രോഗമുക്തി. 153 പേര്‍ മരിച്ചു. ആകെ കേസുകള്‍ 5,94,602. ആകെ രോഗമുക്തി 4,40,276. നിലവില്‍ 1,46,818 പേര്‍ ചികിത്സയില്‍. ആകെ മരണം 7,508 ആയിരിക്കുന്നു.
മധ്യപ്രദേശില്‍ ഇന്ന് 12,662 പേര്‍ക്കാണ് രോഗബാധ. രോഗികളേക്കാള്‍ ഇന്ന് രോഗ മുക്തരുടെ എണ്ണത്തില്‍ വര്‍ധനവുള്ളത് ആശ്വാസം നല്‍കുന്നു. ഇന്ന് 13,890 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗമുക്തി. ഇന്ന് 94 പേര്‍ മരിച്ചു. നിലവില്‍ 87,189 പേര്‍ ചികിത്സയില്‍. ആകെ രോഗ മുക്തര്‍ 4,95,367. ആകെ മരണം 5,812.
Post Your Comments