ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്
പദാനുപദ വിവര്‍ത്തനം: ഭൂഃ ഭൂമി, ഭുവസ് അന്തരീക്ഷം, സ്വര് സ്വര്‍ഗം. തത് ആ, സവിതുര്‍ സവിതാവിന്റെ സൂര്യന്റെ, വരേണ്യം ശ്രേഷ്ഠമായ. ഭര്‍ഗസ് ഊര്‍ജപ്രവാഹം പ്രകാശം, ദേവസ്യ ദൈവികമായ, ധീമഹി ഞങ്ങള്‍ ധ്യാനിക്കുന്നു. യഃ യാതൊന്ന് നഃ ഞങ്ങളുടെ നമ്മളുടെ ധിയഃ ബുദ്ധികളെ പ്രചോദയാത് പ്രചോദിപ്പിക്കട്ടെ.
സാരം: സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന് അതുപോലെ നമ്മുടെ ബുദ്ധിയേയും പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.
ഗായത്രിയുടെ ശബ്ദാര്ഥം: ‘ഗായന്തം ത്രായതേ ഇതി ഗായത്രി’-‘ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്’.
ഗായത്രി അഥവാ സാവിത്രി
ഹൈന്ദവമന്ത്രങ്ങളില്‍ സര്‍വശ്രേഷ്ഠമായി പരിഗണിക്കുന്ന ഒരു വൈദികമന്ത്രമാണ് ഗായത്രീമന്ത്രം. ഏതു കുലത്തില്‍(ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശ്രൂദന്) ജനിച്ചവനുമാകട്ടെ, കാലം, ദേശം, അവസ്ഥ എന്നീ ഉപാധികളെ ലംഘിക്കാതെ ഗായത്രി ജപിക്കാന്‍ അവകാശമുണ്ട്. ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സന്യാസം എന്നീ ഏത് ആശ്രമങ്ങള്‍ അനുഷ്ഠിക്കുന്നവരും ഗായത്രി മന്ത്രം ജപിക്കാം.
Post Your Comments