KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി

തൊഴിലെടുത്തു ജീവിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും മെയ്ദിനാശംസൾ നേരുന്നതായി സംവിധായകൻ വിനയൻ.  പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായ വിവരം അറിയിച്ചുകൊണ്ട് അണിയറ പ്രവർത്തകർക്ക് നന്ദി പറയുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആശംസകൾ നേർന്നത്.

സിനിമാ മന്ത്രിക്കും, പോലീസ് ഉദ്യോഗസ്ഥർക്കും, നടീ നടന്മാർക്കും, സാങ്കേതിക പ്രവർത്തകർക്കും, പ്രൊഡ്യൂസർ ഗോകുലം ഗോപാലനും പോസ്റ്റിലൂടെ അദ്ദേഹം നന്ദി പറഞ്ഞു. ചിത്രം മലയാള സിനിമയ്ക് സിജു വിൽസൺ എന്ന ഒരു മാസ്സ് ഹീറോയേയും ഒരു പിടി ശ്രദ്ധേയരായ നടീ നടൻമാരെയും സമ്മാനിക്കുമെന്നും , തന്റെ കരിയറിലെ ഏറ്റവും ബൃഹുത്തും കരുത്തുറ്റതുമായ ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മഹാമാരിക്ക് ശേഷം മാത്രമേ ചിത്രത്തിന്റെ ക്ളൈമാക്സ് ഉൾപ്പെടെയുള്ള രണ്ടാം ഷെഡ്യുൾ ആരംഭിക്കുകയുള്ളു എന്ന് അദ്ദേഹം വ്യക്തമാക്കി.

സംവിധായകൻ വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

തൊഴിലെടുത്തു ജീവിക്കുന്ന എല്ലാ സുഹൃ ത്തുക്കൾക്കും “മെയ്ദിനാശംസൾ” നേരുന്നു. “പത്തൊൻപതാം നൂറ്റാണ്ട്” ൻെറ ആദ്യ ഷൂട്ടിംഗ് ഷെഡ്യൂൾ നീണ്ട 89 ദിവസങ്ങൾക്ക് ശേഷം ഇന്നലെ അവസാനിച്ചു.. കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് നമ്മുടെ നാടിനെ വല്ലാതെ ഉലച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഷൂട്ടിംഗ് നിർത്തി വച്ചത്. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നിർമ്മിച്ച ചില സെറ്റുകളിലെ ഷൂട്ടിംഗ് തീർത്തില്ലങ്കിൽ ഉണ്ടാകുന്ന ഭീമമായ നഷ്ടം ഒഴിവാക്കാനാണ് ഇന്നലെ വരെ ഷൂട്ടിംഗ് നീട്ടേണ്ടി വന്നത്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഇതിഹാസ നായകന് അന്ന് ആറാട്ടു പുഴയിൽ ഉണ്ടായിരുന്ന പത്തോളം പാക്കപ്പലുകൾ ഒരേസമയം അടുക്കുന്ന തുറമുഖത്ത് നടക്കുന്ന സീനുകളാണ് ഒടുവിൽ ചിത്രീകരിച്ചു തീർത്തത്.

ജനവാസമേഖയിൽ നിന്നു മാറി വിജനമായ സ്ഥലത്താണ് ഭീമാകാരമായ സെറ്റിട്ട് കോവിഡ് മാനദണ്ഡങ്ങളോടെ ചിത്രീകരണം നടത്തിയത്. ഇതിനു സഹായിച്ച അവിടുത്തെ ജില്ലാ ഭരണാധികാരികൾക്കും ആരോഗ്യ പ്രവർത്തകർക്കും വിശിഷ്യ പോലീസ് ഉദ്യോഗസ്ഥർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തട്ടെ. സിനിമാ മന്ത്രി ശ്രി എ കെ ബാലനും, ശ്രി കാനം രാജേന്ദ്രനും ഞങ്ങളുടെ പ്രത്യേക കൂപ്പുകൈ.
ഇതിലൊക്കെ ഉപരിയായി ഈ ചിത്രത്തിൽ പങ്കെടുത്ത മലയാള സിനിമയിലെ പ്രമുഖരായ അറുപതോളം നടീനടൻമാർക്കും ഇരുനുറോളം സാങ്കേതികപ്രവർത്തകർക്കും ആയിരത്തോളം സപ്പോർട്ടിംഗ് ആർട്ടിസ്റ്റുകൾക്കും സ്നേഹോഷ്മളമായ അഭിനന്ദനങ്ങൾ രേഖപ്പെടുത്തുന്നു. ഒരു മാസത്തോളം നീണ്ടു നിൽക്കുന്ന ക്ലൈമാക്സ് ചിത്രീകരണമാണ് ഇനി ബാക്കിയുള്ളത്.

ഈ മഹാമാരിയുടെ ആളിക്കത്തൽ ഒടുങ്ങിയ ശേഷം അവസാന ഷെഡ്യൂൾ ആരംഭിക്കും…
മലയാള സിനിമയ്ക് സിജു വിൽസൺ എന്ന ഒരു മാസ്സ് ഹീറോയേയും ഒരു പിടി ശ്രദ്ധേയരായ നടീ നടൻമാരെയും സമ്മാനിക്കുന്ന.. എൻെറ കരിയറിലെ ഏറ്റവും ബൃഹുത്തും കരുത്തുറ്റതുമായ ഈ ദൃശ്യവിരുന്നിന് ഇന്ധനമേകിയ ശ്രീ ഗോകുലം ഗോപാലേട്ടനും മറ്റു സുഹൃത്തുക്കൾക്കും അഭ്യുദയ കാംഷികൾക്കും എൻെറ സ്നേഹവും നന്ദിയും ഒരിക്കൽ കുടി പങ്കു വയ്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button