KeralaLatest NewsNewsCrime

കാർ തടഞ്ഞു നിർ‍ത്തി യാത്രക്കാരെ മർദ്ദിച്ച് പണം കവർന്ന പ്രതികൾ പിടിയിൽ

ഇരുമ്പനം; കാർ തടഞ്ഞു നിർ‍ത്തി യാത്രക്കാരെ മർദിച്ച് പണം കവർന്ന സംഭവത്തിൽ 4 യുവാക്കളെ ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. തൃപ്പൂണിത്തുറ ചാത്താരി ചാണയിൽ അരുൺ (24), കടുംഗമംഗലം സുകുമാര വിലാസം വീട്ടിൽ ശരത് (25), മരട് അയിനിനട പുല്ലൻവേലി മനു പ്രസാദ് (32), എരുവേലി കനാൽ റോഡ്‌ കിങ്ങിണിശേരി വീട്ടിൽ ജിനുരാജ് (34) എന്നിവരെയാണ് ഇൻസ്പെക്ടർ ടോൾസൺ ജോസഫിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കഴിഞ്ഞ 24ന് രാത്രി 9.30ന് ഇരുമ്പനം സീപോർട്ട് എയർപോർട്ട്‌ റോഡിൽ വിളക്ക് ജംക്‌ഷനിലായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. ഫോട്ടോഗ്രഫർമാരായ നെടുമ്പാശേരി സ്വദേശി പള്ളിക്കൽ ജോർജ് വർഗീസ്, മൂക്കന്നൂർ സ്വദേശി ശ്രീകുമാർ എന്നിവരെയാണ് 4 പ്രതികളും കൂടി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവർന്നിരിക്കുന്നത്. വിവാഹ വീട്ടിൽ ഫോട്ടോ എടുത്ത ശേഷം കാറിൽ മടങ്ങുകയായിരുന്ന ഇവരെ ബൈക്കിൽ എത്തിയ സംഘം തടഞ്ഞു നിർത്തി. തുടർന്നു ബൈക്കിൽ കാർ തട്ടിയെന്നും പണം വേണമെന്നും ആവശ്യപ്പെട്ട് മർദ്ദിക്കുകയുണ്ടായി.

പൊലീസിനെ വിളിക്കാം എന്ന് യാത്രക്കാർ പറഞ്ഞപ്പോൾ അക്രമികൾ മനു പ്രസാദിനെയും ജിനുരാജിനെയും വിളിച്ചു വരുത്തുകയായിരുന്നു ഉണ്ടായത്. ഉടനെ സ്ഥലത്തെത്തിയ അവരും യാത്രക്കാരെ മർദിച്ചു. തുടർന്നു പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന‌ു പറഞ്ഞപ്പോൾ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ചു നൽകാൻ ആവശ്യപ്പെട്ടു. സമീപത്തുള്ള എടിഎമ്മിൽ കൊണ്ട‌ു ചെന്ന് നിർബന്ധിച്ച് 4000 രൂപ വാങ്ങിയെടുത്തു. തൃപ്പൂണിത്തുറ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button