കോഴിക്കോട്: രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. ഇതിന്റെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എല്ലാവരും കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയില്‍ കോവിഡ് രോഗവ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ്, ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിയന്ത്രണങ്ങളുടെ ഭാഗമായി കണ്ടെയ്ന്‍മെന്റ് സോണിന് അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് കളക്ടര്‍ അറിയിച്ചു. മറ്റുള്ള റോഡുകള്‍ അടച്ചിടും. മെഡിക്കല്‍, അവശ്യ സാധനങ്ങള്‍ക്കു വേണ്ടിയല്ലാതെ സഞ്ചാരം അനുവദിക്കില്ല. അവശ്യ സേവനങ്ങള്‍ക്കല്ലാതെ പുറമെ നിന്നുള്ള പ്രവേശനവും നിരോധിച്ചു. ആള്‍ക്കൂട്ടവും പരിപാടികളും അനുവദിക്കില്ലെന്നും എല്ലാ പൊതു ഇടങ്ങളും അടച്ചിടുമെന്നും കളക്ടര്‍ വ്യക്തമാക്കി.
അവശ്യ സേവനങ്ങള്‍ക്കും വസ്തുക്കള്‍ക്കുമല്ലാതെയുള്ള ഓഫീസുകള്‍ അടച്ചിടേണ്ടതാണെന്നാണ് ജില്ലാ കളക്ടറുടെ അറിയിപ്പ്. ആളുകള്‍ ജോലി വീടുകളില്‍ നിന്ന് നിര്‍വ്വഹിക്കേണ്ടതാണ്. അവശ്യ സേവനങ്ങള്‍ക്കും സാധനങ്ങള്‍ക്കുമായുള്ള കടകളും സ്ഥാപനങ്ങളും സേവനം വീടുകളില്‍ എത്തിക്കേണ്ടതാണ്. ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെന്റ്‌റ് സോണില്‍ മെഡിക്കല്‍, അവശ്യ വസ്തുക്കളും സേവനങ്ങളും മാത്രമേ അനുവദിക്കൂ. അകത്തേക്കും പുറത്തേക്കും ഓരോ വഴികള്‍ മാത്രമാണുണ്ടാവുക. മറ്റ് റോഡുകള്‍ അടച്ചിടും. ആളുകള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയേണ്ടതാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.
Post Your Comments