Latest NewsKeralaNews

നാളെ സമ്പൂർണ നിയന്ത്രണം ഇല്ല; സ്വയം നിയന്ത്രണങ്ങളിൽ കുറവ് വരുത്താൻ പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സമ്പൂർണ്ണ നിയന്ത്രണമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, സ്വയം നിയന്ത്രണങ്ങളിൽ ഒരു കുറവും വരുത്താൻ പാടില്ലെന്ന് അദ്ദേഹം നിർദ്ദേശിച്ചു. എവിടെയും ജനക്കൂട്ടം കൂടി നിൽക്കരുത്. അത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: മലപ്പുറത്ത് എൽഡിഎഫ് നടത്തിയത് അതിഗംഭീര മുന്നേറ്റം; വിജയം സമ്മാനിച്ച എല്ലാവർക്കും അഭിനന്ദനം അറിയിച്ച് കെ ടി ജലീൽ

സമൂഹമെന്ന നിലയിൽ നമ്മൾ സ്വീകരിക്കുന്ന മുൻകരുതൽ എല്ലാവരും പൊതുവെ അംഗീകരിക്കുകയും നടപ്പാക്കുകയും വേണം. അല്ലെങ്കിൽ വലിയ ഭവിഷ്യത്ത് നമ്മളെ കാത്തിരിക്കും. സർക്കാർ നടപ്പിലാക്കുന്ന നിയന്ത്രണങ്ങളോട് യാന്ത്രികമായല്ല പ്രതികരിക്കേണ്ടത്. ഇത് സ്വന്തം ആവശ്യമാണെന്ന് കണ്ട് ഓരോരുത്തരും നിയന്ത്രണത്തിന്റെ ഭാഗമാകണം. ഇന്നത്തെ ദിവസം വലിയ ആഘോഷങ്ങൾ നാടാകെ നടക്കേണ്ട ദിവസമാണ്. എന്നാൽ സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി അത്തരം ആഘോഷം ഒഴിവാക്കാൻ കേരള ജനത തയ്യാറായത് അഭിമാനാർഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്ന് 31950 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 48 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തു.

Read Also: ബുധനാഴ്ച മുതല്‍ രണ്ടാഴ്ച ലോക്ക്ഡൗണ്‍; കർശന നിയന്ത്രണങ്ങളുമായി ഒഡീഷ സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button