ന്യൂഡൽഹി : കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് പിന്നാലെ കേരളത്തിലെ അഭിനന്ദിച്ച് ആംആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീം. അണുക്കളെ തുരത്തുന്നതില്‍ ഡെറ്റോളിനേക്കാള്‍ മികച്ചതാണ് കേരളത്തിന്റെ പ്രകടനം എന്ന് കപില്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെ ടീം പങ്കുവെച്ചു.
കേരളത്തില്‍ എല്‍ഡിഎഫ് 100, യുഡിഎഫ് 40, ബിജെപി പൂജ്യം, മറ്റുള്ളവര്‍ പൂജ്യം എന്ന കണക്കും ഇവര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നേമത്തും, പാലക്കാടും തൃശൂരിലും ബിജെപി മുന്നിട്ട് നിന്നെങ്കിലും അവസാനഘട്ടത്തിലെത്തിയപ്പോള്‍ പൂജ്യത്തിലേക്ക് ഒതുങ്ങുകയായിരുന്നു.
ബിജെപിയുടെ ഏക സിറ്റിംഗ് സീറ്റായ നേമത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടി വിജയിച്ചു. 5571 ആണ് ശിവന്‍കുട്ടിയുടെ ഭൂരിപക്ഷം. ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ രണ്ടാം സ്ഥാനത്തേക്കും യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീരന്‍ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടു.പാലക്കാട് 3840 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരനെ ഷാഫി പറമ്പിൽ പരാജയപ്പെടുത്തിയത്. ഷാഫിയുടെ മൂന്നാം വിജയമാണിത്.
Post Your Comments