കണ്ണൂർ : സംസ്ഥാനത്ത് എൽ.ഡി.എഫ് തുടർഭരണമെന്ന എക്സിറ്റ് പോളുകൾ ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻെറ മകൾ വീണ വിജയൻ. ഇടതുപക്ഷ സർക്കാർ നല്ല പ്രവർത്തനമാണ് കാഴ്ച വെച്ചിരിക്കുന്നത്. മുമ്പ് എതിർത്തവർക്കും ഇപ്പോൾ അച്ഛൻറ ഭരണമികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ടെന്നും വീണ സ്വകാര്യ ചാനലിനോട് പറഞ്ഞു.
”മന്ത്രി സ്ഥാനവും മറ്റുകാര്യങ്ങളും തിരഞ്ഞെടുപ്പിനു ശേഷം എൽ.ഡി.എഫ് തീരുമാനിക്കും. മുഖ്യമന്ത്രിയുടെ ഭരണം മികച്ചതായിരുന്നു. മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് എതിർത്തവർക്കും ഇപ്പോൾ അച്ഛൻറ ഭരണമികവ് കാണാനും വിലയിരുത്താനും കഴിയുന്നുണ്ട്. മുമ്പ് മാധ്യമ വാർത്തകൾ വിശ്വസിച്ചുള്ള അഭിപ്രായമായിരുന്നെങ്കിൽ ഇപ്പോൾ നേരിട്ട് മനസ്സിലാക്കാൻ അവർക്ക് സാധിക്കുന്നുണ്ട്” -വീണ പ്രതികരിച്ചു.
Post Your Comments