ന്യൂഡൽഹി: ഇന്ത്യയില്‍ 130 കോടി ജനങ്ങള്‍ക്കും വാക്‌സിന്‍ കൊടുത്തു തീരുന്നതിനു മുമ്പേ, നരേന്ദ്ര മോദി വാക്‌സിന്‍ എന്തിനു വിദേശത്ത് കയറ്റി വിട്ടു എന്നായിരുന്നു പല മോദി വിമർശകരുടെയും ചോദ്യം. എന്നാൽ നേരത്തെ വാക്സിൻ ഉത്പാദിപ്പിക്കുന്നതിനെതിരെയും വാക്സിൻ സുരക്ഷിതമല്ലെന്നും ഇവർ വാർത്തകൾ പടച്ചുവിട്ടിരുന്നു. മോദി എടുത്തു കാണിക്കട്ടെ അപ്പോൾ വിശ്വസിക്കാം എന്നായിരുന്നു ഇവരിൽ പലരുടെയും ആവശ്യം.
ഒടുവിൽ പ്രധാനമന്ത്രി ഇന്ത്യയിൽ നിർമ്മിച്ച കോവാക്സിൻ 2 ഡോസും എടുത്തു കഴിഞ്ഞിട്ടും ഇക്കൂട്ടർ വ്യാജവാർത്തകളുമായി ചുറ്റിക്കറങ്ങി. വാക്സിൻ എടുത്തത് മൂലം മരിച്ചോ എന്നന്വേഷിച്ചു നടന്നു. എന്നാൽ കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ചതോടെ ഇന്ത്യയുടെ മുഖമായ ഡൽഹിയിൽ സർക്കാരിന്റെ കെടുകാര്യസ്ഥത മൂലം നിരവധി രോഗികൾക്കാണ് ജീവഹാനി ഉണ്ടായത്. മഹാരാഷ്ട്രയിലും ഇത് ആഞ്ഞടിച്ചു.
ഇതോടെ കഴുകൻ കണ്ണുകളുമായി പല മാധ്യമങ്ങളും എതിർ രാഷ്ട്രീയപാർട്ടികളും ഇതെല്ലം ചിത്രങ്ങളെടുത്തു പ്രചരിപ്പിക്കുകയും മോദിയുടെ കഴിവുകേടായി അന്താരാഷ്ട്ര മാധ്യമങ്ങളിൽ ഇത് കൊണ്ടാടുകയും ചെയ്തു. എന്നാൽ പ്രധാനമന്ത്രി മറ്റു രാജ്യങ്ങളോട് അനുഭാവപൂർവ്വം പെരുമാറിയത് ഇന്ന് ഇന്ത്യയ്ക്ക് തുണയായിരിക്കുകയാണ്. അവര്‍ക്കെല്ലാം ഉള്ള മറുപടിയാണ് ലോകം ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്.
അമേരിക്കയും ബ്രിട്ടനും ആസ്‌ട്രേലിയയും റഷ്യയും ജര്‍മ്മനിയും സൗദിയും ദക്ഷിണ കൊറിയയും സിംഗപ്പൂരുമൊക്കെ ഭാരതത്തെ സഹായിക്കാന്‍ മുന്നോട്ടു വന്നിരിക്കുന്നു. ചൈനയും പാക്കിസ്ഥാനും വരെ പ്രതിസന്ധിഘട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായ വാഗ്ദാനവുമായി എത്തുന്നു. ഇന്ത്യന്‍ ജനതയോടും മോദി സര്‍ക്കാറിനോടും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മര്‍ പുടിന്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കോവിഡ് പ്രതിസന്ധിയില്‍ ഇന്ത്യ മറ്റു രാജ്യങ്ങളെ സഹായിച്ച പോലെ ഇപ്പോള്‍ നമ്മള്‍ അവരെ സഹായിക്കേണ്ട സമയമാണെന്ന് പറഞ്ഞ് ചാള്‍സ് രാജകുമാരന്‍ രംഗത്തു വന്നു.
‘പ്രതിസന്ധി ഘട്ടത്തില്‍ അമേരിക്കയെ സഹായിച്ച ഇന്ത്യയെ തിരിച്ചും സഹായിക്കേണ്ടതുണ്ട്’ എന്ന അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വാക്കുകള്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ നയതന്ത്ര വിജയം തന്നെയാണ്. അമേരിക്കാര്‍ക്ക് വാക്‌സിനെത്തിക്കുക എന്നതില്‍ മാത്രം ശ്രദ്ധിച്ച ജോ ബൈഡന്‍ ഒരു രാജ്യത്തിനും വാക്‌സിനോ വാക്‌സിന്‍ നിര്‍മ്മിക്കാനുള്ള അസംസ്‌കൃതവസ്തുക്കളോ നല്‍കേണ്ടതില്ലെന്നതായിരുന്നു തീരുമാനിച്ചത്. ഇതോടെ ഇന്ത്യാവിരുദ്ധർ ഇന്ത്യയിലെ വാക്സിൻ നിർമ്മാണം നിൽക്കുമെന്ന് പ്രചാരണം നടത്തി.
എന്നാൽ മോദി നേരിട്ട് സംസാരിച്ചപ്പോൾ ബൈഡൻ നിലപാട് മാറ്റുകയും ഇന്ത്യയ്ക്ക് വേണ്ടതെല്ലാം നൽകുകയും ചെയ്തു.എയര്‍ ഇന്ത്യ വിമാനം 5000 കിലോ ഓക്‌സിജന്‍ കോണ്‍സണ്‍ട്രേറ്റേഴ്‌സുമായി ന്യൂയോര്‍ക്കിലെ ജെഎഫ്‌കെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്നു. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്ബനികളും ഇന്ത്യയിലേക്ക് സഹായം ഒഴുക്കി. ബ്രിട്ടന്റെ ഉറ്റസുഹൃത്തായ ഇന്ത്യയ്ക്ക് എല്ലാ സഹായവും ഉണ്ടാവുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും വ്യക്തമാക്കി.
ജര്‍മ്മനിയില്‍ നിന്നും ഒരു മണിക്കൂറില്‍ 2400 ലിറ്റര്‍ ഓക്‌സിജന്‍ ഉല്പാദിപ്പിക്കാന്‍ ശേഷിയുള്ള 24 ഓക്‌സിജന്‍ പ്ലാന്റുകള്‍എത്തി. ഓക്‌സിജന്‍ നീക്കങ്ങള്‍ സുഗമമാകാന്‍ 4 ക്രയോജനിക് ടാങ്കുകള്‍ സിങ്കപ്പൂരില്‍ നിന്ന് എത്തി. 8 പ്ലാന്റുകള്‍ ഫ്രാന്‍സില്‍ നിന്ന് എത്തി. ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റ്‌സ്, കൊവിഡ് പരിശോധന കിറ്റുകള്‍, മറ്റ് മെഡിക്കല്‍ സഹായങ്ങള്‍ എന്നിവ നല്‍കി ദക്ഷിണ കൊറിയയും 80 മെട്രിക് ടണ്‍ ഓക്‌സിജന്‍ കയറ്റി വിട്ട് സൗദി അറേബ്യയും എത്തി. 45 മില്യണ്‍ വാക്‌സിന്‍ ഇന്ത്യ നല്‍കിയതിന്റെ നന്ദിയായി വെന്റിലേറ്റര്‍ ഉള്‍പ്പടെയുള്ള സഹായം പാക്കിസ്ഥാനും പ്രഖ്യാപിച്ചു.
ഇപ്പോഴിതാ ഏറ്റവും ഒടുവിലെ വാർത്ത യൂറോപ്യന്‍ രാജ്യമായ അയര്‍ലാന്‍ഡില്‍ നിന്നുള്ള സഹായങ്ങളും ഇന്ന് ഇന്ത്യയിലെത്തി എന്നതാണ്. 700 യൂണിറ്റ് ഓക്‌സിജന്‍ നിര്‍മാണ യന്ത്രവും 365 വെന്‍റിലേറ്ററുകളും അടങ്ങുന്നതാണ് അയര്‍ലാന്‍ഡില്‍ നിന്നുള്ള സഹായം. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള തങ്ങളുടെ സുഹൃത്തും പങ്കാളിയുമായ അയര്‍ലാന്‍ഡിന് നന്ദിയറിക്കുന്നതായി ഇന്ത്യന് വിദേശ കാര്യ വക്താവ് അരിന്ദം ബാഗ്ചി ട്വീറ്റ് ചെയ്തു.
അമേരിക്കയില്‍ നിന്നെത്തിയ അടിയന്തര സഹായം വെള്ളിയാഴ്ച രാവിലെ ഇന്ത്യ ഏറ്റുവാങ്ങി. 400 ഓക്‌സിജന്‍ സിലിണ്ടറുകള്‍, പത്ത് ലക്ഷത്തിനടുത്ത് കോവിഡ് റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍, ആശുപ്രതി ഉപകരണണങ്ങള്‍, സൂപ്പര്‍ ഗാലക്സി മിലിട്ടറി ട്രാന്സ്പോര്ട്ടര് എന്നിയടക്കമുള്ളവ സഹായമാണ് രാവിലെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
Post Your Comments