COVID 19MollywoodLatest NewsKeralaCinemaNewsEntertainment

സർക്കാർ ജനങ്ങൾക്ക് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്, കോവിഡ് വർധനയ്ക്ക് കാരണം തെരഞ്ഞെടുപ്പ്: സുധീഷ്

കൊവിഡ് കാലത്തെ ഇടതുപക്ഷ ഭരണത്തെക്കുറിച്ച്‌ സുധീഷ്

സംസ്ഥാനത്ത് ഇപ്പോഴത്തെ കോവിഡ് വർധനയ്ക്ക് കാരണം ഇലക്ഷനും പൊതു പരിപാടികളുമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നു നടൻ സുധീഷ്. ഇടതുപക്ഷ സർക്കാരിന്റെ പ്രവർത്തനങ്ങളെയും സുധീഷ് വിലയിരുത്തി. കൊവിഡ് കാലത്ത് ഇടതുപക്ഷ സര്‍ക്കാര്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് ഗുണകരമായ കാര്യങ്ങള്‍ ചെയ്തുവെന്ന് താരം പറയുന്നു.

Also Read:പുതിയ നിയന്ത്രണങ്ങള്‍ കോവിഡ് കേസുകള്‍ കുറയ്ക്കാന്‍ സഹായിച്ചു, ലോക്ക് ഡൗൺ വേണ്ടെന്ന് ഉദ്ധവ് താക്കറെ

‘സര്‍ക്കാര്‍ എനിക്ക് സ്പെഷ്യല്‍ ഗുണമൊന്നും ചെയ്തില്ല, എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. കലാകാരന്മാര്‍ക്ക് വേണ്ടുന്ന കാര്യങ്ങള്‍ അവര്‍ തന്നെ ചെയ്യണം. ഇലക്ഷനും പൊതു പരിപാടികളും കൊവിഡ് വര്‍ധിക്കുന്നതിന് കാരണമായെന്ന് തോന്നുന്നുണ്ട്. കൊവിഡിനെ പൂര്‍ണ്ണമായും തുടച്ചു മാറ്റുകയാണ് നമ്മുടെ ഉത്തരവാദിത്വം. എന്നാല്‍ നിയന്ത്രണമില്ലായ്മ സംഭവിച്ചത് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായി’, സുധീഷ് പ്രതികരിച്ചു.

അതേസമയം, കോവിഡിന്റെ ഇപ്പോഴത്തെ വർദ്ധനവിന് തെരഞ്ഞെടുപ്പ് ആണ് കാരണമെന്ന വിമർശനം രൂക്ഷമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഫലം പ്രഖ്യാപിക്കുന്ന ദിവസം കൂടുതൽ നിയന്ത്രണം വേണമെന്ന ആവശ്യം സർക്കാർ അംഗീകരിച്ചിട്ടുണ്ട്. കർശന നിയന്ത്രണങ്ങളാകും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്പോൾ സംസ്ഥാനത്ത് ഉണ്ടാവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button