ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്റെ കുടുംബത്തില്‍ 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ചവരില്‍ നാല് പേര് കുട്ടികളാണ്. അശ്വിന്റെ ഭാര്യ പ്രീതിയാണ് ഇക്കാര്യം അറിയിച്ചത്.
നാല് കുട്ടികള്‍ക്കും ആറ് മുതിര്‍ന്നവര്‍ക്കുമാണ് കോവിഡ് ബാധിച്ചത്. അശ്വിന്റെയും പ്രീതിയുടെയും കുട്ടികള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനെതിരെ പൊരുതാനായി എല്ലാവരും വാക്സിന് സ്വീകരിക്കണമെന്ന് പ്രീതി ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചു. നേരത്തെ, കോവിഡിനെതിരായ പോരാട്ടത്തില്‍ കുടുംബത്തിന് പിന്തുണ നല്‍കുന്നതിനായി ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് അശ്വിന് അറിയിച്ചിരുന്നു.
സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിന് ശേഷമാണ് ഐപിഎല്ലില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്ന് അശ്വിന് അറിയിച്ചത്. കാര്യങ്ങള്‍ സാധാരണ നിലയിലായാല്‍ ടീമിനൊപ്പം ചേരുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിയാണ് അശ്വിന് ഇത്തവണ കളത്തിലിറങ്ങിയത്.
Post Your Comments