Latest NewsFootballNewsSports

റൊണാൾഡോ തിരികെ റയലിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്: സിദാൻ

ക്രിസ്റ്റിയാനോ റൊണാൾഡോ തിരികെ റയലിൽ എത്തുവാനുള്ള സാധ്യതകൾ തള്ളിക്കളയുന്നില്ലെന്ന് റയൽ മാഡ്രിഡ് പരിശീലകൻ സിനദിൻ സിദാൻ. യുവന്റസ് ക്രിസ്റ്റിയാനോ റൊണാൾഡോയെ വിൽക്കുമെന്നുള്ള അഭ്യുഹങ്ങൾക്കിടയിലാണ് സിദാന്റെ പ്രസ്താവന. ‘റൊണാൾഡോ തിരികെ റയലിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.

നമുക്ക് എല്ലാവർക്കും റൊണാൾഡോയെ അറിയാം, അദ്ദേഹം റയലിന് വേണ്ടി ഒരുപാട് സംഭാവനകൾ ചെയ്ത താരമാണ്. എങ്കിലും യുവന്റസിന്റെ താരമായതിനാൽ ഈ വിഷയത്തിൽ അധികം സംസാരിക്കുന്നില്ല. റൊണാൾഡോയെ വെച്ച് എന്തൊക്കെ ചെയ്യാമോ അതൊക്കെ താൻ മുമ്പ് ചെയ്തിട്ടുണ്ട്. ഭാവിൽ എന്താകുമെന്ന് നോക്കാം’. സിദാൻ പറഞ്ഞു.

ക്രിസ്റ്റിയാനോയുടെ ഭീമമായ പ്രതിഫലം താങ്ങാൻ ഇറ്റാലിയൻ ക്ലബിന് കഴിയില്ലെന്നും ഈ സാഹചര്യത്തിൽ താരത്തിന്റെ ഏജന്റായ ജോർജ്ജ് മെന്ഡസ് റയൽ മാഡ്രിഡുമായി ചർച്ച തുടങ്ങിയെന്നും യൂറോപ്യൻ മാധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം റൊണാൾഡോ പഴയ തട്ടകമായ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് മാറുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button