ന്യൂഡൽഹി: ഗുജറാത്തിലെ ബെറൂച്ചിലുള്ള കോവിഡ് ആശുപത്രിയിൽ ഉണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. തീപിടുത്തത്തിൽ മരിച്ചവർക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബെറൂച്ചിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്ന വാർത്ത അതീവ വേദനാജനകമാണ്. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു – പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.
Read Also: റെംഡിസിവിർ എന്ന പേരിൽ വ്യാജ മരുന്ന് വിൽപ്പന; രണ്ടു പേർ അറസ്റ്റിൽ
ബെറൂച്ചിലെ പട്ടേൽ വെൽഫെയർ കൊവിഡ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് തീപിടുത്തം ഉണ്ടായത്. 14 രോഗികളും രണ്ടു നഴ്‌സുമാരും ഉൾപ്പെടെ 16 പേർ വെന്തുമരിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പുലർച്ചെ ഒരു മണിയോടെയാണ് അപകടമുണ്ടായത്. ചികിത്സയിൽ ഉണ്ടായിരുന്ന 50 ഓളം പേരെ രക്ഷപ്പെടുത്തി.
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയും ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാഗംങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായവും ഗുജറാത്ത് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ജാമ്യം ലഭിച്ചതിന് പിന്നാലെ സിംഘു അതിര്‍ത്തിയില്‍ സമരത്തിന് എത്തുമെന്ന ആഹ്വാനവുമായി ദിപ് സിദ്ദു
Post Your Comments