COVID 19KeralaLatest NewsNews

കേരളത്തിലും ഓക്സിജൻ ക്ഷാമം; പാലക്കാട് ഓക്സിജൻ ആവശ്യമുള്ളത് 100 ലേറെ രോഗികൾക്ക്, പാലന ആശുപത്രിയിലെ സ്ഥിതി ഇങ്ങനെ

പാലക്കാട് ഓക്സിജൻ ക്ഷാമം

പാലക്കാട്: പാലക്കാട് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടുന്നില്ലെന്ന് വ്യാപക പരാതി. പാലക്കാട് ഓക്സിജൻ ആവശ്യമുള്ളത് 100 ലേറെ രോഗികൾക്ക്. ജില്ലയിലെ ഒരു സ്വകാര്യ ആശുപത്രിയായ പാലന ആശുപത്രിയിൽ മാത്രം 60 രോഗികളാണ് ഓക്സിജൻ ആവശ്യമുള്ളത്. ജില്ലയിൽ ആവശ്യത്തിന് ഓക്സിജൻ ലഭിക്കുന്നില്ലെന്ന പരാതി ആരോഗ്യ പ്രവർത്തകർക്ക് ആശങ്കയുണ്ടാക്കുന്നു.

പാലക്കാട് ജില്ലയിലെ കഞ്ചിക്കോട്ടെ പ്ലാൻറിൽ നിന്നാണ് സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള ഓക്സിജൻ വിതരണം ചെയ്യുന്നത്. ഇടനിലക്കാരുടെ ഭാഗത്ത് നിന്നും വിതരണത്തിലുണ്ടായ പ്രശ്നങ്ങളാണ് ക്ഷാമമുണ്ടാകാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഓക്സിജൻ പ്രശ്നം പരിഹരിക്കുകയാണെന്നു ബന്ധപ്പെട്ടവർ വ്യക്തമാക്കി. ആശുപത്രിക്ക് അടിയന്തിരമായി ഓക്സിജൻ എത്തിക്കുമെന്നും പ്രശ്ന പരിഹാര നടപടികൾ തുടങ്ങിയെന്നും പറഞ്ഞ ജില്ലാ കലക്ടർ പാലക്കാട് ഓക്സിജൻ ക്ഷാമം ഇല്ലെന്നും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button