Latest NewsNewsInternational

വായ്പാ തട്ടിപ്പ് കേസ്; ഇന്ത്യയിലേക്ക് നാടുകടത്തരുതെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് കോടതിയെ സമീപിച്ച് നീരവ് മോദി

ലണ്ടൻ: ബാങ്ക് വായ്പ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നീരവ് മോദി വീണ്ടും ബ്രിട്ടീഷ് കോടതിയിൽ. ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഉത്തരവ് ചോദ്യം ചെയ്താണ് നീരവ് മോദി യു.കെ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

Read Also: കോവിഡ് വൈറസ് മൃഗങ്ങളിലേക്കും പടരാൻ തുടങ്ങി; മൃഗസംരക്ഷണ പ്രദേശങ്ങളിലും നാഷണൽ പാർക്കുകളിലും വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

ഏപ്രിൽ 15 നാണ് നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാൻ ബ്രിട്ടീഷ് സർക്കാർ അനുമതി നൽകിയത്. യുകെ ആഭ്യന്തരമന്ത്രിയാണ് നീരവിനെ ഇന്ത്യയിലേക്ക് നാടു കടത്താൻ നിർദ്ദേശം നൽകുന്ന ഉത്തരവിൽ ഒപ്പുവെച്ചത്. നീരവ് മോദിയെ ഇന്ത്യയിലേക്ക് നാടുകടത്തണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ലണ്ടനിലെ വെസ്റ്റ് മിനിസ്റ്റർ കോടതി അംഗീകരിച്ചതിന് പിന്നാലെയാണ് യുകെ ആഭ്യന്തര മന്ത്രി ഉത്തരവിൽ ഒപ്പുവെച്ചത്.

പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്നും നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്‌സിയും ചേർന്ന് 14000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വൻകിട ബിസിനസുകാർക്ക് ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിൽ കോടികൾ സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് രേഖകൾ ഉപയോഗിച്ചാണ് നീരവ് മോദി തട്ടിപ്പ് നടത്തിയത്.

Read Also: ബെറൂച്ചിലെ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടുത്തം; അനുശോചനം അറിയിച്ച് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button