Latest NewsNewsInternational

55 ലക്ഷത്തോളം ഇസ്‍ലാം മതവിശ്വാസികൾ; അഞ്ചു വർഷം കൊണ്ടുണ്ടായ വർദ്ധനവെന്ന് ജർമ്മൻ ആഭ്യന്തര മന്ത്രാലയം

ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്.

സൂറിക് : കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ജർമ്മനിയിലെ ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിൽ ഒൻപത് ലക്ഷത്തിന്റെ വർധനവുണ്ടായതായി ജർമ്മൻ ആഭ്യന്തര മന്ത്രലയത്തിന്റെ വെളിപ്പെടുത്തൽ. ന്യുറംബർഗിൽ പ്രസിദ്ധികരിച്ച പഠനത്തിലാണ് 8.32 കോടി ജനസംഖ്യയുള്ള രാജ്യത്ത് 55 ലക്ഷത്തോളം ഇസ്‍ലാം മതവിശ്വാസികളാണെന്ന കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്. ആകെ ജനസംഖ്യയുടെ 6.6 ശതമാനത്തോളമാണിത്.

2015 നു ശേഷം ഇസ്‍ലാം മതവിശ്വാസികളുടെ എണ്ണത്തിൽ വലിയ തോതിൽ വർദ്ധനവ് ഉണ്ടാകാൻ കാരണം സിറിയ, അഫ്ഗാനിസ്ഥാൻ ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലെ രാഷ്ട്രീയ അരക്ഷിതാവസ്ഥയാണെന്നും പഠനത്തിൽ പറയുന്നു. ഇസ്‍ലാം മത വിശ്വാസികളിലെ 45 ശതമാനം പേരും തുർക്കിയിൽ നിന്നാണ്. മിഡിൽ ഈസ്റ്റ്, നേർത്ത് ആഫ്രിക്ക, സൗത് ഈസ്റ്റ് യൂറോപ്പ് എന്നിവിടങ്ങളിൽ നിന്നാണ് ബാക്കിയുള്ളവരിൽ അധികവും.

read also:കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ മാതൃകാപരമായി അനുസരിക്കണം; സംസ്ഥാനങ്ങളിലെ പാർട്ടി ഭാരവാഹികളോടെ ബിജെപി

82 ശതമാനം മത വിശ്വാസികളും വിശ്വാസങ്ങൾ പാലിക്കുന്നവരാണെന്ന് പഠനം പറയുന്നു. 65 വയസ്സിന് മുകളിലുള്ളവരിൽ 62 ശതമാനവും ശിരോവസ്ത്രം ധരിക്കുന്നവരാണെങ്കിൽ, 65 വയസ്സിന് താഴെയുള്ളവരിലെ 30 ശതമാനമേ ഇത് പാലിക്കുന്നുള്ളുവെന്നും പഠനത്തിൽ വ്യക്തമാക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button