അബുദാബി : പൊതു വീഥിയിൽ മണിക്കൂറിൽ 205 കിലോമീറ്റർ വേഗതയിൽ വാഹനമോടിച്ചതിന് യുവാവിന് ശിക്ഷ വിധിച്ച് അബുദാബി കോടതി. അതിവേഗ ഡ്രൈവ് ചിത്രീകരിച്ചുകൊണ്ട് നിയമവിരുദ്ധമായ പ്രവൃത്തിയിൽ പങ്കെടുത്തതിന് കൂടെയുണ്ടായിരുന്ന വ്യക്തിക്കും ശിക്ഷ വിധിച്ചു.
Read Also : പത്തനംതിട്ട ജില്ലയിൽ ഓക്‌സിജൻ വിതരണം വീണ്ടും പ്രതിസന്ധിയിൽ
സോഷ്യൽ മീഡിയയിൽ വൈറൽ ആകുക എന്ന ലക്ഷ്യത്തോടെ അപകടകരമായ രീതിയിൽ കാർ ഓടിച്ച ശേഷം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതിന് ഇരുവരെയും മൂന്നുമാസം തടവിലാക്കണമെന്ന് കോടതി വിധിച്ചു. ഒരു ലക്ഷം ദിർഹം വീതം പിഴയും ചുമത്തി.
ഇത് കൂടാതെ സംഭവത്തിൽ ഉപയോഗിച്ച കാറും ഫോണുകളും പോലീസ് കണ്ടുകെട്ടുകയും , ഡ്രൈവിംഗ് ലൈസൻസ് ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ചെയ്തു . ആറ് മാസത്തേക്ക് ഇരുവർക്കും സോഷ്യൽ മീഡിയയിലും വിലക്കേർപ്പെടുത്തി.
ചെറുപ്പക്കാർ കാണിക്കുന്ന ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങളിലൊന്നാണ് പൊതു തെരുവുകളിൽ കാറുകൾ ഓടിക്കുന്നതെന്നും ഇത് അവരുടെ മാത്രമല്ല മറ്റുള്ളവരുടെയും ജീവിതത്തിന് ഭീഷണിയാണെന്നും അബുദാബി പബ്ലിക് പ്രോസിക്യൂഷൻ വാദിച്ചു. ചെറുപ്പക്കാർ ഇത്തരത്തിൽ വാഹനങ്ങൾ ഉപയോഗിക്കുന്നത് തടയാൻ മോട്ടോർ വാഹന വകുപ്പ് പ്രത്യേകം കാമ്പയിനുകൾ സംഘടിപ്പിക്കണമെന്ന് കോടതി പറഞ്ഞു.
Post Your Comments