കോവിഡ് രണ്ടാം തരംഗം വ്യാപിക്കുമ്പോൾ ഇന്ത്യയെ സഹായിക്കാനൊരുങ്ങി വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് മോട്ടോര്‍ കമ്പനി രംഗത്ത്. ഇതിനായി 50 ലക്ഷം സര്‍ജിക്കന്‍ മാസ്‌കുകളും ഒരു ലക്ഷം എന്‍95 മാസ്‌കുകളും, 50,000 ഗൗണുകളും ഇന്ത്യയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
പ്രതിരോധ സാമഗ്രികള്‍ക്ക് പുറമെ, ഇന്ത്യക്കും ബ്രസീലിനുമായി ധനസഹായവും ഫോര്‍ഡ് വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പനിയുടെ സി.എസ്.ആര്‍. ഫണ്ടില്‍ നിന്നായിരിക്കും സഹായമെത്തുക. കോവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായി രണ്ട് ലക്ഷം ഡോളറിന്റെ സഹായം നല്‍കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.
കോവിഡ് കാലത്ത് അടിയന്തര ആവശ്യങ്ങളെന്ന നിലയിൽ ജനങ്ങള്‍ക്ക് ഭക്ഷണവും ശുചീകരണ ഉപകരണങ്ങളും നല്‍കുന്നതിനായാണ് ഈ ഫണ്ട് ലഭ്യമാക്കുന്നതെന്നാണ് ഫോര്‍ഡ് അറിയിച്ചിരിക്കുന്നത്. ഇന്ത്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ ഈ പണം തുല്യമായി വീതിച്ച് നല്‍കുമെന്നും ഫോര്‍ഡിന്റെ കോര്‍പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി വിഭാഗം മേധാവികള്‍ അറിയിച്ചു.
Post Your Comments