KeralaLatest NewsNews

നേതാക്കള്‍ക്കെതിരെ ആരോപണം; വിധുബാലയെ സി.പി.എം പുറത്താക്കി

സി.പി.എം കിനാനൂര്‍ ലോക്കല്‍കമ്മിറ്റിയുടെ അച്ചടക്ക നടപടി

നീലേശ്വരം : നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ച വനിതാ സഖാവിനെതിരെ അച്ചടക്കനടപടി. സി.പി.എം കിനാനൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും കിനാനൂര്‍- കരിന്തളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ എ വിധുബാലയെ ആറുമാസത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ് പെന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനം നടത്തിയതിനാണ് സസ് പെന്‍ഷനെന്ന് നേതൃത്വം പത്രക്കുറിപ്പില്‍ അറിയിച്ചു.

read also:കേരളത്തില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ കുറച്ച് കൂടി വൈകും: മുഖ്യമന്ത്രി

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നില്‍ കിനാനൂര്‍ കരിന്തളത്തെ പ്രമുഖ സി.പി.എം നേതാക്കളാണെന്നും താനൊഴികെയുള്ള വനിതാനേതാക്കള്‍ സ്ഥാനാര്‍ത്ഥിത്വം നേടിയത് തെറ്റായ വഴിയിലൂടെയാണെന്നും വിധുബാല ആരോപിച്ചിരുന്നു. വെളിപ്പെടുത്തല്‍ സമൂഹ മാദ്ധ്യമങ്ങളിലും ചാനലുകളിലും പത്രങ്ങളിലുമെല്ലാം വ്യാപകമായി പ്രചരിപ്പിക്കുന്ന അവസ്ഥയിലാണ് സി.പി.എം കിനാനൂര്‍ ലോക്കല്‍കമ്മിറ്റിയുടെ അച്ചടക്ക നടപടി

shortlink

Related Articles

Post Your Comments

Related Articles


Back to top button