തിരുവനന്തപുരം : അടുത്ത ചൊവ്വ മുതല്‍ ഞായര്‍വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. ഇതിന് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടാവും. വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം അടുത്ത ചൊവ്വ മുതല്‍ ഞായര്‍വരെ ഏര്‍പ്പെടുത്താനാണ് നീക്കം.
ആവശ്യമുള്ള കടകള്‍ മാത്രം ഈ ദിവസങ്ങളില്‍ തുറക്കാന്‍ അനുവദിക്കും. ഡോര്‍ ഡെലിവറി സംവിധാനം കടകള്‍ ഒരുക്കണം. ജനജീവിതം സ്തംഭിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കും.
അതേസമയം ജനങ്ങള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതും അനാവശ്യ സഞ്ചാരവും നിയന്ത്രിക്കും.
ഈ ദിവസങ്ങളിലെ നിയന്ത്രണം കാര്യക്ഷമമാണോ എന്ന് നിരീക്ഷിച്ചശേഷം കൂടുതല്‍ കടുത്ത നടപടികള്‍ ആവശ്യമുണ്ടെങ്കില്‍ അതിലേക്ക് പോകും. സര്‍ക്കാര്‍ ഓഫീസുകള്‍ ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുമോ എന്ന് പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സീരിയല്‍ ഷൂട്ടിങ് നിര്‍ത്തിവെക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം. കച്ചവടക്കാര്‍ രണ്ട് മാസ്‌ക് ധരിക്കണം. സാധ്യമെങ്കില്‍ കൈയുറയും ഉപയോഗിക്കണം.
സാധനങ്ങള്‍ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഫോണിലോ വാട്‌സാപ്പിലോ നല്‍കിയാല്‍ അവ വീടുകളില്‍ എത്തിച്ചു നല്‍കുന്നതിന് ഡെലിവറി ബോയ്‌സിനെ നിയോഗിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments