പൂനെ : അമ്മ മരിച്ചതറിയാതെ മൃതദേഹത്തിന് അരികെ ഭക്ഷണവും വെള്ളവുമില്ലാതെ പിഞ്ചുകുഞ്ഞ് കഴിഞ്ഞത് രണ്ട് ദിവസം. കോവിഡ് ഭയന്ന് ഇവരുടെ അടുക്കലേക്ക് ആരും എത്തിയിരുന്നില്ല. വിവരമറിഞ്ഞെത്തിയ പൊലീസ് ആണ് മൃതദേഹം പുറത്തെടുത്തത്.
Read Also : കൊവിഡ് ആശുപത്രിയിൽ തീപിടുത്തം ; നിരവധി രോഗികൾ മരിച്ചു
അയല്‍വാസികള്‍ കുഞ്ഞിനെ എടുക്കാന്‍ മടിച്ചുനിന്നപ്പോള്‍ പൊലീസ് കോണ്‍സ്റ്റബിള്‍മാരായ സുശീല ഗഭാലെയും രേഖ വാസുമാണ് അതിന് തയ്യാറായത്. ‘എനിക്കു രണ്ട് മക്കളുണ്ട്. ഒരാള്‍ക്ക് എട്ട് വയസും മറ്റേയാള്‍ക്ക് ആറും. ഈ കുഞ്ഞിനെ കണ്ടപ്പോള്‍ സ്വന്തമെന്ന പോലെയാണ് എനിക്ക് തോന്നിയത്. നല്ല വിശപ്പുള്ളതിനാല്‍ അവന്‍ വേഗം പാല്‍ കുടിച്ചു’, സുശീല പറയുന്നു.
ഡോക്ടറെ കാണിച്ചപ്പോള്‍ കുഞ്ഞിന് ചെറിയ പനിയുണ്ടായിരുന്നുവെന്നും മറ്റ് കുഴപ്പങ്ങളൊന്നുമില്ലെന്നും പൊലീസ് കോണ്‍സ്റ്റബിള്‍ രേഖ പറഞ്ഞു. മറ്റ് ‘ബിസ്ക്കറ്റും വെള്ളവുമൊക്കെ നല്‍കിയ ശേഷം കുഞ്ഞിനെ കോവിഡ് ടെസ്റ്റിനായി കൊണ്ടുപോയിരുന്നു. നെഗറ്റീവാണ്’, രേഖ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശില്‍ ജോലി ചെയ്യുകയാണ് കുട്ടിയുടെ പിതാവ്. ഇയാള്‍ എത്തുന്നതുവരെ കുഞ്ഞിനെ സര്‍ക്കാര്‍ കേന്ദ്രത്തിലേക്കു മാറ്റി.
Post Your Comments