COVID 19Latest NewsNewsIndia

കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഡിജിറ്റൽ തട്ടിപ്പുകൾ വർധിക്കുന്നു; വെളിപ്പെടുത്തലുമായി ട്രാന്‍സ് യൂണിയന്‍

ഡിജിറ്റല്‍ ലോകത്ത് കോവിഡ്19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വന്‍ തോതില്‍ ഡിജിറ്റല്‍ തട്ടിപ്പുകൾ വര്‍ദ്ധിച്ചു വരുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ആഗോളതലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഡിജിറ്റല്‍ തട്ടിപ്പ് ശ്രമങ്ങള്‍ മുന്‍വര്‍ഷത്തേക്കാള്‍ വന്‍തോതില്‍ വര്‍ധിച്ചതായി ട്രാന്‍സ് യൂണിയന്‍ നടത്തിയ പഠനത്തില്‍ പറയുന്നു. മുംബൈ, ഡല്‍ഹി, ചെന്നൈ നഗരങ്ങളില്‍നിന്നാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ ഉണ്ടാവുന്നത്.

വ്യത്യസ്ത മേഖലകളിലായി ലോജിസ്റ്റിക്‌സ്, ടെലികമ്മ്യൂണിക്കേഷൻ, സാമ്പത്തിക സേവനങ്ങള്‍ എന്നിവയിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പു ശ്രമങ്ങള്‍ രാജ്യത്തുനിന്ന് ഉണ്ടായിട്ടുള്ളത്. എന്നാൽ ഇന്‍ഷുറന്‍സ്, ഗെയിമിംഗ്, റീട്ടെയില്‍ തുടങ്ങിയ മേഖലകളിലെ തട്ടിപ്പു ശ്രമങ്ങള്‍ കുറഞ്ഞതായാണ് പഠനം വ്യക്തമാക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍, തുടങ്ങിയ മേഖലകളിലാണ് പ്രധാനമായും തട്ടിപ്പുകാര്‍ ശ്രമം നടത്തുന്നത്.

ഡിജിറ്റല്‍ ലോകത്ത് കോവിഡ്19 സമാനതകളില്ലാത്ത മാറ്റങ്ങളാണ് വരുത്തിയത്. നാല്‍പ്പതിനായിരിത്തിലധികം വെബ്‌സൈറ്റുകളും ആപ്പുകളിലുമായി നടക്കുന്ന കോടിക്കണക്കിനു ഇടപാടുകളാണ് പഠനത്തിനുവേണ്ടി ട്രാന്‍സ് യൂണിയന്‍ വിലയിരുത്തിയത്.

shortlink

Post Your Comments


Back to top button