ന്യൂഡല്‍ഹി: രാജ്യത്തിന്റെ കോവിഡ് പോരാട്ടത്തിന് ഉറച്ച പിന്തുണയുമായി ഡിആര്‍ഡിഒ. ഇതിന്റെ ഭാഗമായി ഡിആര്‍ഡിഒ കൂടുതല്‍ വ്യാപ്തമുളള ഓക്‌സിജന്‍ സിലിണ്ടറുകള്‍ അടിയന്തരമായി വിതരണം ചെയ്യുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. ഡല്‍ഹിയില്‍ ഉള്‍പ്പെടെ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തിലാണ് ഡിആര്‍ഡിഒയുടെ ഇടപെടല്‍.
കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹി സര്‍ക്കാരിന് 75 വലിയ സിലിണ്ടറുകള്‍ നല്‍കിയതായി രാജ്‌നാഥ് സിംഗ് അറിയിച്ചു. ആശുപത്രികളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന സിലിണ്ടറുകളാണ് വിതരണത്തിന് തയ്യാറാക്കുന്നത്. ഇത്തരം സിലിണ്ടറുകളില്‍ 10,000 ലിറ്റര്‍ ഓക്‌സിജന്‍ വരെ നിറക്കാം. സര്‍ദാര്‍ പട്ടേല്‍ കോവിഡ് കേന്ദ്രത്തിലേക്ക് ഇത്തരം 40 സിലിണ്ടറുകളാണ് കൈമാറിയിട്ടുള്ളത്.
രാജ്യത്ത് കൂടുതല്‍ ഓക്‌സിജനും ഓക്‌സിജന്‍ കൊണ്ടുപോകുന്നതിനുളള സിലിണ്ടറുകളും ആവശ്യമായ സാഹചര്യമാണുള്ളത്. ഇതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ ഓക്‌സിജന്‍ ടാങ്കറുകളും കോണ്‍സണ്‍ട്രേറ്ററുകളും ഉള്‍പ്പെടെ സഹായമായി നല്‍കുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന, പാകിസ്താന്‍, ഫ്രാന്‍സ്, ജര്‍മ്മനി, സിംഗപ്പൂര്‍ തുടങ്ങി നിരവധി രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്.
Post Your Comments