Latest NewsNewsInternational

മതപരമായ ആഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 38 മരണം; ഞെട്ടലോടെ രാജ്യം

കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം നടന്ന ഏറ്റവും വലിയ ആഘോഷമാണ്.

ജെറുസലേം: വടക്കൻ ഇസ്രേയലിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർക്ക് ദാരുണാന്ത്യം. 50ഓളം പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. മൗണ്ട് മെറോണിലെ ലാഗ് ബി ഉമർ ആഘോഷത്തിന് എത്തിയവരാണ് മരിച്ചത്. ജൂതരുടെ മതപരമായ പരമ്പരാഗത ആഘോഷത്തിനിടെയാണ് അപകടം. കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചശേഷം നടന്ന ഏറ്റവും വലിയ ആഘോഷമാണ്. ഒരു ലക്ഷത്തിലേറെപേര്‍ ഒരേസമയം ഒത്തുകൂടിയതാണ് അപകട കാരണം.

Read Also: തന്റെ ഫോണ്‍നമ്പര്‍ ബിജെപി പ്രവർത്തകർ ചോര്‍ത്തിയെന്ന് നടന്‍ സിദ്ധാര്‍ഥ്

പരിക്കേറ്റവരിൽ 20ഓളം പേരുടെ നില അതീവ ഗുരുതരമാണെന്നും ആരോഗ്യ വിദഗ്‌ദർ പറഞ്ഞു. 6 ഹെലികോപ്റ്ററുകളും ഡസൻ കണക്കിന് ആംബുലൻസുകളും പരിക്കേറ്റവരെ സഫെഡിലെ സിവ് ആശുപത്രിയിലേക്കും നഹരിയയിലെ ഗലീലി മെഡിക്കൽ സെന്‍ററിലേക്കും മാറ്റുകയാണെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button