കൊറോണ രാജ്യത്ത് വ്യാപകമാകുമ്പോള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെയിരിക്കുകയാണ് ജനങ്ങള്‍. എന്നാല്‍ ഇതിനൊന്നും കഴിയാതെ രാവും പകലും ഇല്ലാതെ കൊറോണയോട് പോരാടിക്കൊണ്ടിരിക്കുകയാണ് ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും. കൃത്യസയമയത്ത് വീട്ടില്‍ പോകാനോ ഭക്ഷണം കഴിക്കാനോ കഴിയാതെ എന്തിന് സ്വന്തം ജീവിതം പോലും പണയം വെച്ച് ജോലി ചെയ്യുകയാണ് ഇവര്‍.
READ MORE: മൂന്ന് ജില്ലകളില്‍ 4000 കടന്ന് പ്രതിദിന രോഗികള്‍; വിവിധ ജില്ലകളിലെ കോവിഡ് കണക്കുകള്‍ ഇങ്ങനെ
ഈ സമയത്തും രോഗികള്‍ക്ക് വേണ്ട മാനസിക ധൈര്യം നല്‍കാന്‍ ഇവര്‍ മറക്കാറില്ല. അത്തരത്തില്‍ ആശുപത്രിയിലെ രോഗികള്‍ക്ക് പാട്ട് പാടിക്കൊടുത്ത് സാന്ത്വനിപ്പിക്കുന്ന നഴ്‌സിന്റെ വിഡിയോ വൈറലാകുകയാണ്. കാനഡയിലെ ഒട്ടാവയില്‍ നിന്നുള്ളതാണ് വീഡിയോ. ഐസിയുവില്‍ കിടക്കുന്ന രോഗികള്‍ക്കു വേണ്ടിയുള്ളതായിരുന്നു നഴ്‌സിന്റെ പാട്ട്.
https://twitter.com/MGervasiDrabick/status/1387859214308159497?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1387859214308159497%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.indiatoday.in%2Ftrending-news%2Fstory%2Fnurse-sings-you-are-not-alone-to-patients-in-icu-watch-heartwarming-viral-video-1796580-2021-04-30
ഗിറ്റാര്‍ വായിച്ചാണ് ആമി ലിന്‍ എന്ന നഴ്‌സ് ‘നിങ്ങള്‍ ഒറ്റക്കല്ല…’ എന്നു പാടുന്നത്. നഴ്‌സിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യല്‍മീഡിയകളില്‍ രംഗത്തെത്തിയത്. അതേസമയം തനിക്ക് ചെയ്യാവുന്നതില്‍ ഏറ്റവും നല്ല കാര്യമാണ് താനിപ്പോള്‍ ചെയ്യുന്നതെന്നും അവരിപ്പോള്‍ കടന്നുപോകുന്ന മാനസികാവസ്ഥ തനിക്ക് അറിയാമെന്നും നഴ്‌സ് പറഞ്ഞു. 75,600 ത്തിലധികം പേര്‍ കണ്ട വീഡിയോയ്ക്ക് 5000ത്തിനടുത്ത് ലൈക്കുകളും നിരവധി റീട്വീറ്റുകളും ലഭിച്ചു.
READ MORE: മാധ്യമപ്രവര്‍ത്തകൻ രോഹിത് സര്‍ദാനയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി
അതേസമയം കോവിഡ് ബോധവത്കരണവുമായി ബന്ധപ്പെട്ട് കേരള പോലീസ് പുറത്തിറക്കിയ പുതിയ ഡാന്‍സ് വീഡിയോ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. മഹാമാരിയെ ഒത്തൊരുമിച്ചു നേരിടാം, കേരള പോലീസ് എപ്പോഴും നിങ്ങളോടൊപ്പം എന്ന ടാഗ് ലൈനോടയാണ് ഒരു മിനിറ്റ് 28 സെ്ക്കന്റ് ദൈര്‍ഘ്യമുള്ള ഡാന്‍സ് വീഡിയോ കോവിഡ് ബോധവത്കരണം നടത്തുന്നത്.
കോവിഡ് സമയത്ത് മാസ്‌കണിയണമെന്നും തട്ടാതെയും മുട്ടാതെയും നോക്കി അകലം പാലിച്ചു നില്‍ക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നും ഡാന്‍സ് വീഡിയോവിലൂടെ പറയുന്നു. യൂണിഫോമണിഞ്ഞ പോലീസുകാരാണ് പാട്ടുംപാടി ആടിത്തിമര്‍ക്കുന്നത്. വനിതാ പോലീസുകാരും കൂട്ടത്തിലുണ്ട്.രാത്രിയുടെ ഭംഗിയില്‍ പോലീസ് ജീപ്പിന്റെ ബീക്കണെല്ലാം ഓണ്‍ ചെയ്ത് വെളിച്ചത്തില്‍ കുളിച്ചാണ് ഡാന്‍സ് മു്ന്നേറുന്നത്. വാക്സിനേഷനെടുക്കണമെന്നോര്‍മ്മിപ്പിച്ച് ശുഭപ്രതീക്ഷയോടെയാണ് വീഡിയോ അവസാനിക്കുന്നത്.
READ MORE: കോവിഡ് വ്യാപനം രൂക്ഷമായ ജില്ലകളിൽ ലോക്ക്ഡൗൺ സാധ്യത; മുഖ്യമന്ത്രി
Post Your Comments