KeralaLatest NewsNews

കുടുംബ പ്രശ്‌നം; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

തിരുവനന്തപുരം: ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. നെട്ട ശ്രീഭദ്ര ദേവീക്ഷേത്രത്തിനടുത്ത് ശ്രീവത്സത്തിൽ സതീശൻ നായർ എന്ന അറുപതുകാരനാണ് ഭാര്യ ഷീജയെ വെട്ടി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം ഇയാൾ കൈ ഞരമ്പ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.

Read Also: ബിഹാർ ചീഫ് സെക്രട്ടറി അന്തരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്ന്

കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സതീശനും ഷീജയും തമ്മിൽ സ്ഥിരമായി വഴക്ക് ഉണ്ടായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇന്നലെയും ഇരുവരും തമ്മിൽ വഴക്ക് നടന്നിരുന്നുവെന്നും ഇതിനിടയിൽ ഷീജയുടെ താലിമാല സതീശൻ പൊട്ടിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു. താലിമാല പൊട്ടിച്ചതിനെ തുടർന്ന് ഷീജ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പിന്നീട് ബന്ധുക്കൾ ഇടപെട്ട് വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇന്ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് സതീശനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാവിലെ കുട്ടികൾ ഓൺലൈൻ ക്ലാസിന് പോയ തക്കം നോക്കി സതീഷൻ ഷീജയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ഇവരുടെ മകൻ ഉച്ചയ്ക്ക് വീട്ടിൽ തിരികെ എത്തിയപ്പോൾ മുൻവശത്തെ വാതിൽ പൂട്ടി കിടക്കുന്ന നിലയിലായിരുന്നു. അടുക്കള വശത്തെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് ഷീജയെ വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴി മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Read Also: ചികിത്സാ ചെലവ് രോഗതീവ്രതയേക്കാൾ പതിന്മടങ്ങ്; അതിഗുരുതരമായ സ്ഥിതിയിലാണെന്ന് ഹൈക്കോടതി

ആത്മഹത്യയ്ക്ക് ശ്രമിച്ച സതീശനെ മെഡിക്കൽ കോളേജ് ആശുപ്രത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് സതീശനെതിരെ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button