Latest NewsKeralaNews

സംസ്ഥാനത്ത് ആശങ്കയായി കോവിഡ് പടരുന്നു; പുതിയ കണക്കുകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വര്‍ധനവ് തുടരുന്നു. പുതുതായി 37,199 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 1,49,487 സാമ്പിളുകളാണ് പരിശോധിച്ചത്. 3,03,733 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് കോവിഡ് ബാധിച്ച് 49 പേര്‍ മരിച്ചു.

രോഗവ്യാപനം രൂക്ഷമായ ജില്ലകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആലോചിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് വിജയം ആഘോഷിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ബാങ്കിംഗ് സേവനം ഓണ്‍ലൈനാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരാധനാലയങ്ങളില്‍ പരമാവധി 50 പേരെ മാത്രമേ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ. ഹോട്ടലുകള്‍ പാഴ്‌സല്‍ സേവനം ഉറപ്പാക്കണം. കേന്ദ്ര സംസ്ഥാന ഓഫീസുകളില്‍ അവശ്യ സേവനങ്ങള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ എന്നും നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button