തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക് പുറമെ ചൊവ്വ മുതൽ ഞായർ വരെ സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. വ്യാഴാഴ്ച ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.
നിയന്ത്രണങ്ങൾ സംബന്ധിച് കൃത്യമായ മാനദണ്ഡങ്ങളുണ്ടാകും. ദുരന്ത നിവാരണ നിയമം ഉപയോഗിേക്കണ്ട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഓക്സിജൻ എത്തിക്കുന്നതിൽ ഒരു പ്രശ്നവുമുണ്ടാകില്ലെന്ന് ഉറപ്പു വരുത്തുമെന്നും അതിന് പൊലീസ് ഫലപ്രദമായി ഇടപെടണമെന്ന് തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
Read Also : വ്യാജ കോവിഡ് പ്രതിരോധ ഇന്‍ജക്ഷനുകള്‍, ഡോക്ടറടക്കം രണ്ട് പേര്‍ അറസ്റ്റില്‍
ടി.വി സീരിയൽ ഔട്ട്ഡോർ ഷൂട്ടിങ് നിർത്തിവെക്കും. പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട് മീറ്റർ അകലംപാലിക്കുകയും രണ്ട് മാസ്ക് ധരിക്കുകയും വേണം. സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Post Your Comments