തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് വർധിക്കുന്നതിനൊപ്പം കോവിഡ് കേസുകളുടെ എണ്ണവും വർധിക്കുന്നു. 111 ക്ലസ്റ്ററുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടെ സംസ്ഥാനത്ത് രൂപം കൊണ്ടത്. 15 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളുമുണ്ട്. എന്നാൽ ക്ലസ്റ്ററുകളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലാണ് കോവിഡ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
Read Also: കോവിഡ് ; കോണ്‍ഗ്രസ് എംപി രാജീവ് സാത്തവ് അതീവ ഗുരുതരാവസ്ഥയില്‍
കോവിഡിന്റെ ആദ്യതരംഗത്തിന് ശേഷം രോഗികൾ കുറഞ്ഞതോടെ ഇല്ലാതായ ക്ലസ്റ്ററുകളാണ് വീണ്ടും വർധിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും അധികം ക്ലസ്റ്ററുകളുള്ളത്. 6 ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളും ജില്ലയിലുണ്ട്. ഇതാണ് ആരോഗ്യ പ്രവർത്തകരെ ഏറ്റവും അധികം ആശങ്കയിലാക്കുന്നത്. പ്രാദേശികമായി പടർന്ന അൻപതിൽ അധികം കേസുകളുള്ളപ്പോഴാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാവുക. സമ്പർക്ക വ്യാപനം പിടിവിട്ടതും, ഉറവിടമില്ലാത്ത കേസുകൾ കൂടുന്നതുമാണ് ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകളിൽ ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നത്.
Read Also: കൺടെയ്ൻമെന്റ് സോണുകൾ മെയ് 31 വരെ തുടരണം; നിർദ്ദേശം നൽകി ആഭ്യന്തര മന്ത്രാലയം
സംസ്ഥാനത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം കടന്നിരിക്കെ സമൂഹവ്യാപനം നേരിടുന്നതിന് തുല്യമായ നടപടികളാണ് വേണ്ടതെന്ന വിലയിലുത്തലുകളും ഉയരുന്നുണ്ട്. കോവിഡ് പരിശോധന നടത്തുന്നവരിൽ നാലിലൊന്നും പോസിറ്റീവ് എന്ന നിലയിലാണ് സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതും ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നുണ്ട്.
Post Your Comments