
കൊച്ചി:ചലച്ചിത്ര താരം ഉണ്ണി മുകുന്ദൻ പങ്കുവെച്ച ഹനുമാൻ സ്വാമിയുടെ ചിത്രത്തിന് താഴെ കമന്റിട്ട സന്തോഷ് കീഴാറ്റൂരിന് ലഭിച്ചത് എട്ടിന്റെ പണി. ഇന്നലെ ഹനുമാൻ ജയന്തി ആയതിനാൽ ഉണ്ണി മുകുന്ദൻ ഹനുമാൻ സ്വാമിയുടെ പ്രതിമക്കൊപ്പം നിൽക്കുന്ന ഫോട്ടോ പങ്കുവെച്ചിരുന്നു.
ഇതിൽ നടൻ സന്തോഷ് കീഴാറ്റൂർ “ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് രക്ഷിക്കുമോ?” എന്ന് കമന്റിട്ടു. ഉടൻ ഉണ്ണി മുകുന്ദൻ ഇതിനു മറുപടിയുമായി രംഗത്തെത്തി. “ചേട്ടാ നമ്മൾ ഒന്നിച്ചു അഭിനയിച്ചവരാണ്, അത് കൊണ്ട് മാന്യമായി പറയാം , ഞാൻ ഇവിടെ ഈ പോസ്റ്റ് ഇട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിനു മുന്നിൽ എല്ലാവര്ക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്, ഇതേപോലെയുള്ള കമന്റിട്ടു സ്വന്തം വില കളയാതെ, btb , what keeps you high in these days ” എന്നാണ്.

ഇതോടെ സോഷ്യൽ മീഡിയയിൽ ഉണ്ണിമുകുന്ദന്റെ ഫാൻസും ബിജെപി അനുഭാവികളും കമന്റുകളും ട്രോളുകളുമായി രംഗത്തെത്തി. തുടർന്ന് സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് ചർച്ച തുടരുകയാണ്.
Post Your Comments