വാഷിങ്ടണ്‍ : ഇന്ത്യക്ക് വാക്സിന് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് യു.എസ് ഡെമോക്രാറ്റിക് സെനറ്റര്‍മാരാണ് ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍&ജോണ്‍സണ്‍ എന്നീ കമ്പനികൾക്ക് കത്തയച്ചത്. സെനറ്റര്‍മാരായ എലിസബത്ത് വാരന്‍, എഡ്വേര്‍ഡ് ജെ മാര്‍ക്കേ, ടാമി ബാഡ്വിന്, ജെഫി എ മെര്‍ക്കി, ക്രിസ്റ്റഫര്‍ മര്‍ഫി എന്നിവരുടേതാണ് നടപടി.
Read Also : റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി വീണ്ടും ഭൂചലനം ; നിരവധി പേർക്ക് പരിക്ക്
ഓക്സ്ഫോഡ്/ആസ്ട്രേ സെനിക്ക വാക്സിന്റെ നിര്‍മാതാക്കളില്‍ പ്രധാനി ഇന്ത്യയായിരുന്നു. ഏകദേശം 66 മില്യണ്‍ ഡോസ് വാക്സിന് ഇന്ത്യ കയറ്റി അയച്ചിട്ടുണ്ട്. ഇപ്പോള്‍ അവര്‍ കടുത്ത വാക്സിന് ക്ഷാമം നേരിടുകയാണെന്ന് കത്തില്‍ സെനറ്റര്‍മാര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
ആഗോളതലത്തില്‍ ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വാക്സിന് ലഭ്യമാക്കാന്‍ എത്രയും പെട്ടെന്ന് നടപടികളുണ്ടാവണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. വാക്സിന് ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ സഹ കമ്പനികൾക്ക് ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ കൈമാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങള്‍ക്കും ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നുണ്ട്.
Post Your Comments